രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങി

കൂറ്റന്‍പെരുമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങി. കാലടിക്ക് സമീപം വനംവകുപ്പിന്റെ എണ്ണപ്പന പ്ലാന്റേഷനിലാണ് സംഭവം. പന്ത്രണ്ട് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് അത്രയും വലിപ്പമുള്ള പെരിമ്പാമ്പിനെ വിഴുങ്ങിയത്. രാജവെമ്പാലയുടെ വായയേക്കാള്‍ വലുപ്പമുള്ള പരുമ്പാമ്പിനെ വിഷപ്പല്ലുകൊണ്ട് കുത്തിക്കൊന്ന ശേഷമാണ് രാജവെമ്പാല വിഴുങ്ങിയത്. പെരുമ്പാമ്പിന്റെ മുക്കാല്‍ ഭാഗത്തോളം അകത്താക്കി വിഷമാവസ്ഥയിലായ രാജവെമ്പാലയെ പ്ലന്റേഷനിലെ തൊഴിലാളികളാണ് ആദ്യം കണ്ടത്.
തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ജെ.ബി. സാബു എത്തിയാണ് രാജവെമ്പാലയുടെ വായില്‍ നിന്ന് പെരുമ്പാമ്പിനെ പുറത്ത് എടുത്തത്. രാജവെമ്പാലയെ പിന്നീട് കാട്ടിലേക്ക് തുറന്ന് വിട്ടു. പത്തു സെന്റിമീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങിയതെന്ന് സാബു പറഞ്ഞു.സാബു വളരെ പ്രയാസപ്പെട്ടാണ് പാമ്പുകളെ പിടികൂടി വേര്‍പെടുത്തിയത്. രണ്ട് പാമ്പിനേയും കൂടി കൈയില്‍ താങ്ങാന്‍ പറ്റാത്തതുകൊണ്ട് രാജവെമ്പാലയെ തോളിലിട്ടു. പെരുമ്പാമ്പിനെ കൈയിലും പിടിച്ചു. അവസാനം രാജവെമ്പാല ജീവന്‍ മരണ പോരാട്ടത്തിനൊടുവില്‍ പെരുമ്പാമ്പിനെ കക്കിയിട്ടു.
ഇതോടെ രാജവെമ്പാലയൊന്നു പുളഞ്ഞ് വീര്‍പ്പുമുട്ടല്‍ മാറ്റി. രാജവെമ്പാല ഭക്ഷണം തേടിയിറങ്ങിയപ്പോള്‍ മുമ്പില്‍ കിട്ടിയ ഇര പെരുമ്പാമ്പായിരുന്നു. രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങിയത് വളരെ അപൂര്‍വമായി സംഭവിച്ചതാണെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന സാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha