പിണറായി വിജയന് ഇന്ന് പിറന്നാള്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്ത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാളാഘോഷം. നാളെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കാനിരിക്കേയാണ് ഇരട്ടിമധുരവുമായി പിറന്നാള്‍ എത്തുന്നത്. ഔദ്യോഗിക രേഖകളില്‍ 2131946ആണ് ജന്മദിനമെങ്കിലും യഥാര്‍ത്ഥ തീയതി 1945 മെയ് 24 ആണെന്നും പിണറായി പറഞ്ഞു. നാളെ നടക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങള്‍ അറിയിച്ചുകൊണ്ട് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് പിണറായി മധുരം വിതരണം ചെയ്തത്.നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിണറായിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha