പത്തു വര്‍ഷം പഴക്കമായ വാഹനങ്ങള്‍ക്കു കേരളത്തില്‍ വിലങ്ങു വീഴുന്നു

കേരളത്തില്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിലക്ക്. 2000 സി.സിക്കു മുകളിലുളള ഡീസല്‍ വാഹനങ്ങള്‍ക്കാണ് വിലക്കു കല്‍പ്പിച്ചു കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, പൊതു ഗതാഗതത്തിനും, തദ്ദേശസ്ഥാപനങ്ങളുടെ ഉപയോഗത്തിനുമുളള വാഹനങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
എറണാകുളം ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയര്‍നസ് ഫോറം, ഡീസല്‍ വാഹനങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പുക സൃഷ്ടിക്കുന്ന മലിനീകരണം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണലിന് ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നു.
ട്രാഫിക് പൊലീസ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്നിവരെ വാഹനപരിശോധന നടത്തുന്നതിനു ചുമതലപ്പെടുത്തിയ െ്രെടബ്യൂണല്‍, മുപ്പതു ദിവസത്തിനുളളില്‍ വിധി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ നിന്നും 5000 രൂപ പിഴയീടാക്കാനും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍, വിദഗ്ദ്ധ സമിതിയംഗം ബിക്രം സിംഗ് സജ്‌വാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഈ തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച് നഗരങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേയ്ക്ക്, ഗ്രീന്‍ െ്രെടബ്യൂണല്‍ ബഞ്ചിന്റെ ഉത്തരവനുസരിച്ചു ചിലവഴിക്കാം.
നേരത്തെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമാനമായ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha