ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പിണറായി

സംസ്ഥാനത്ത് നാളെ അധികാരമേല്‍ക്കുന്നത് മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് കക്ഷിരാഷ്ട്രീയ വ്യത്യാസം ഉണ്ടാവില്ല. തിരിച്ചും അതേ മനോഭാവം പ്രതീക്ഷിക്കുന്നു. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. കേരളത്തിന്റേതായ സര്‍ക്കാരായിരിക്കുമിതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബുധനാഴ്ച വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സി.പി.എം സി.പി.ഐ മന്ത്രിമാരുടെ പട്ടികയായി.
മറ്റു മന്ത്രിമാരുടെ കാര്യത്തിനും ഇന്നു തന്നെ തീരുമാനമുണ്ടാകും. നാളെ രാവിലെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രഥമ കാബിനറ്റ് യോഗവും ചേരുമെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. എല്ലാവര്‍ക്കും നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ലഭ്യമായ സൗകര്യം വച്ച് എല്ലാവരും സഹകരിക്കണം.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനം. പുറത്തുള്ളവര്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന്റെ മനസ്സ് സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha