പ്രതികാരമല്ല സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍, സര്‍ക്കാര്‍ ജനങ്ങളുടെ മൊത്തം സര്‍ക്കാരാണ്

പ്രതികാരമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ മൊത്തം സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ചവെക്കുക. വിലക്കയറ്റത്തിനെതിരായും വര്‍ഗീയ ശക്തികള്‍ക്കുമെതിരായ ജനവിധി ജനവിധിയാണിത്. കാലാനുസൃതമായ വികസനത്തിനും സ്ത്രീ സുരക്ഷയ്ക്കുമുള്ള ജനവിധിയാണ്. അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തിരിച്ചടിയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നിരാശയാണെന്നും കേന്ദ്രമന്ത്രിമാര്‍ എല്‍.ഡി.എഫിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും പിണറായി ആരോപിച്ചു. സി.പി.എമ്മിനെ തെരുവില്‍ നേരിടുമെന്ന പ്രസ്താവന കേന്ദ്രമന്ത്രിക്ക് ചേരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായി യു.ഡി.എഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുമെന്നും സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha