പിണറായി ആദ്യം സ്വന്തം നാട്ടില്‍ സമാധാനം ഉറാപ്പാക്കണമെന്ന് കുമ്മനം

കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പ് നല്‍കിക്കൊണ്ട് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ആദ്യം സ്വന്തം നാട്ടില്‍ ഇതെല്ലാം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ ജില്ലയിലും നിയുക്ത മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും അക്രമ പരമ്പരകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
പക്ഷെ ഇതെല്ലാം പിണറായി വിജയന്‍ വിസ്മരിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം നാട്ടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയാത്ത പിണറായി എങ്ങനെ കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും സമാധാനം കാത്തുസൂക്ഷിക്കുമെന്നും കുമ്മനം ചോദിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം അക്രമപരമ്പരകളില്‍ ഏര്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറയാതെ ബി.ജെ.പി.യെ മാത്രം കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് പിണറായി വിജയനില്‍ നിന്നുണ്ടായത്. ഇത് അദ്ദേഹത്തിന്റെ രാഷ്രീയ മുല്യച്യുതിയെ ആണ് കാണിക്കുന്നത്. നാട്ടില്‍ മനുഷ്യാവകാശ ധ്വംസനം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് ഇരയാകുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുള്ള മനസെങ്കിലും പിണറായി വിജയനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha