സത്യപ്രതിജ്ഞാ ചടങ്ങിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ സാക്ഷിയാവാന്‍ മമ്മൂട്ടിയെത്തും. 19 അംഗ മന്ത്രിസഭ അധികാരമേറ്റെടുക്കുന്നതിന് സാക്ഷിയാവാന്‍ മമ്മൂട്ടിയെ കൂടാതെ ഇന്നസെന്റ് എംപിയും മറ്റു സിനിമാ താരങ്ങളും പ്രമുഖരും എത്തും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 30000 പേര്‍ക്കു പങ്കെടുക്കാനുള്ള സൗകര്യമുണ്ടാകും. രാജ്ഭവനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാമത്തെ മന്ത്രിസഭയാണു പിണറായി വിജയന്റേത്. രാവിലെ 9.30ഓടെ പിണറായി വിജയന്‍ രാജ്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha