എന്റെ ആളായി ആരും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കേണ്ട: പിണറായി വിജയന്

ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന എല്‍.ഡി.എഫ്. മന്ത്രിസഭ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വന്തമായിരിക്കുമെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരേ കടുത്ത നടപടിയുണ്ടാകും. തന്റെയോ മറ്റു മന്ത്രിമാരുടെയോ ആളുകളെന്നു പറഞ്ഞ് ആരെയും മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും പഴസണല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തുമെന്നും പിണറായി ഉറപ്പുനല്‍കി.
അഴിമതി അവതാരങ്ങള്‍ ഇറങ്ങിനടക്കുന്നുണ്ട്. അവര്‍ക്കു തന്നെ ശരിക്കറിയില്ല. അത്തരക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു പിണറായി പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ ഇന്നു വൈകിട്ടു നാലിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ടു നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.
തന്റെ സര്‍ക്കാരിനു ജാതിമതകക്ഷിരാഷ്ട്രീയവ്യത്യാസമുണ്ടാകില്ലെന്നും നീതി, സാഹോദര്യം, സമൃദ്ധി, പുരോഗതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്നും പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനകംതന്നെ ചിലര്‍ തന്റെ ആളാണെന്നു പറഞ്ഞുനടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതും അഴിമതിയുടെ ഭാഗമാണ്. കഴിഞ്ഞദിവസം താന്‍ നിയോഗിച്ചതാണെന്നു പറഞ്ഞ് ഒരാള്‍ ഹൈദരാബാദില്‍ പോയി. പക്ഷേ, തന്നെ അറിയാവുന്നുകൊണ്ട് അയാളെ വിശ്വസിച്ചില്ല. ഇങ്ങനെയുള്ള അവതാരങ്ങള്‍ക്കു തന്നെ ശരിക്കും അറിയില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭയിലുള്ള മറ്റുള്ളവര്‍ക്കും സൂക്ഷ്മത വേണം.
മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫും അഴിമതിമുക്തസര്‍ക്കാരിന് അനുയോജ്യമായിരിക്കണം. അതിനാല്‍ അവരുടെ നിയമനം ശ്രദ്ധാപൂര്‍വമാകും. ജനം പുറംതിരിഞ്ഞു നിന്നാല്‍ ജനാധിപത്യം ശക്തിപ്പെടില്ല. വീറും വാശിയും സഹിതം തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി കക്ഷിരാഷ്ട്രീയജാതിമതവ്യത്യാസമില്ലാത്ത സര്‍ക്കാരാണുണ്ടാവുകപിണറായി പറഞ്ഞു.
സി.പി.എമ്മില്‍നിന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 പേരും സി.പി.ഐയില്‍നിന്നു നാലുപേരും കോണ്‍ഗ്രസ് (എസ്), എന്‍.സി.പി, ജനതാദള്‍ (എസ്) എന്നീ കക്ഷികളില്‍നിന്ന് ഓരോരുത്തരുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha