പിണറായിയെ പ്രശംസിച്ച് എ.കെ.ആന്റണി

ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയനും എല്‍.ഡി.എഫ് മന്ത്രിസഭയ്ക്കും ആശംസകള്‍ നേര്‍ന്ന് എ.കെ.ആന്റണി. പാര്‍ട്ടി നേതാവല്ല എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്ന ധാരണയുമായി മുന്നോട്ടു പോയാല്‍ പിണറായി വിജയന് നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് മുന്‍മുഖ്യമന്ത്രി എകെ ആന്റണി പറഞ്ഞു. പുതിയ സര്‍ക്കാരിന് ആശംസ നേര്‍ന്ന ആന്റണി പ്രതിപക്ഷം ക്രിയാത്മ സഹകരണം നല്‍കുമെന്ന് വ്യക്തമാക്കി.
1970ലാണ് എകെ ആന്റണി ആദ്യമായി എംഎല്‍എ ആയത്. അന്ന് വിദ്യാര്‍ത്ഥിനേതാവായ പിണറായി വിജയനും അന്നാണ് ആദ്യം സഭയില്‍ എത്തിയത്. 39 വര്‍ഷം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയായ എകെ ആന്റണി പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും നേര്‍ന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ച ശേഷം പിണറായി വിജയന്‍ ഉപദേശം തേടി എകെ ആന്റണിയെ ടെലിഫോണില്‍ വിളിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha