വി.എസ്സിന്റെ പദവി പിന്നീട് തീരുമാനിക്കും: സീതാറാം യെച്ചൂരി

മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യെച്ചൂരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. യെച്ചൂരിയെ കൂടാതെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഇതിനിടെ, സത്യപ്രതിജ്ഞക്ക് മുമ്പായി നിയുക്ത മന്ത്രിമാര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി വി.എസ് അച്യുതാനന്ദനെ കണ്ടു. ജി. സുധാകരന്‍ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha