ആഘോഷിക്കൂ ജീവിതത്തിലെ സുന്ദരമായ മുഹൂര്‍ത്തം! കള്ളക്കടത്തില്‍ മലബാര്‍ ഗോര്‍ഡ് പിടിയിലാകുമ്പോള്‍ താരങ്ങളുടേയും ബ്രാന്‍ഡ് അമ്പാസഡര്‍മാരുടേയും നിക്ഷേപകരുടേയും ചങ്ക് കത്തുന്നു

ആഘോഷിക്കൂ ജീവിതത്തിലെ സുന്ദരമായ മുഹൂര്‍ത്തം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനൊപ്പം! ചില നിമിത്തം എന്നൊക്കെ കേട്ടിട്ടില്ലേ. അതാണ് മലബാര്‍ ഗോള്‍ഡിലെ പരസ്യവാചകങ്ങള്‍ പറഞ്ഞ താരങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മലബാര്‍ ഗോള്‍ഡ് പിടിക്കപ്പെടുമ്പോള്‍ വെട്ടിലാകുന്നത് യഥാര്‍ത്ഥ നിക്ഷേപകരാണ്. എതാണ്ട് 1600 നിക്ഷേപകരാണ് മലബാര്‍ ഗ്രൂപ്പില്‍ പണം മുടക്കിയിരിക്കുന്നത്. ഇതില്‍ നിരവധി പ്രവാസി മലയാളികളും സിനിമാതാരങ്ങളും നാട്ടിലെ പുതുപ്പണക്കാരുമെല്ലാമുണ്ട്. 10,000 കോടിയാണ് ഇപ്പോഴത്തെ മലബാര്‍ ഗോള്‍ഡിന്റെ ആസ്‌തി. ഇതെല്ലാം ആയിരക്കണക്കിന് ആള്‍ക്കാരുടെ വിയര്‍പ്പ് കൂടിയാണ്. ലക്ഷക്കണക്കിന് രൂപ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവരുണ്ട്.
വളരെപ്പെട്ടെന്ന് പേരെടുത്ത മലബാര്‍ ഗോള്‍ഡിനായി നിക്ഷേപമിറക്കാന്‍ പലരും തയ്യാറായി. സുരക്ഷിത നിക്ഷേപമായതിനാലാണ് സ്വര്‍ണത്തില്‍ പണമെറിയാന്‍ പലരും തയ്യാറായത്. വലിയ നിക്ഷേപകരെ മലബാര്‍ ഗോള്‍ഡിന്റെ ഡയറക്‌ടര്‍മാരുമാക്കി.
ഇതിനിടയിലാണ് സിനിമാക്കാരും മലബാര്‍ ഗോള്‍ഡുമായി അടുക്കുന്നത്. മലബാര്‍ ഗോള്‍ഡിനെ സിനിമാക്കാര്‍ക്ക് പിരചയപ്പെടുത്തിയത് ഇടവേള ബാബു ആണെന്നാണ് പറയപ്പെടുന്നത്. സിനിമയില്‍ നിന്നും ഔട്ടായിട്ടും ഔട്ടാകാതെ അമ്മയുടെ സ്ഥിരം ഭാരവാഹിത്വം വഹിക്കുന്ന ഇടവേള ബാബുവിന് സിനിമാക്കാരുമായും ബിസിനസുകാരുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സിനിമാക്കാരുടെ പല സ്വകാര്യ ഇടപാടുകളിലും ഇടവേള ബാബുവിന് പങ്കുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇടവേള ബാബു സംവിധായകരെ നിര്‍മ്മാതാക്കളുമായി കൂട്ടിമുട്ടിക്കാറുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ ഇടവേള ബാബുവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അടുത്തിടെ ചോദ്യം ചെയ്‌തിരുന്നു. കേസിലെ മുഖ്യ പ്രതി നബീല്‍ താമസിച്ചിരുന്ന മരടിലെ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനാണ് ഇടവേള ബാബു.
ഇന്ത്യയിലെ തന്നെ മികച്ച നടീനടന്മാരെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞതും ഇടവേള ബാബുവുമായുള്ള സ്വാധീനം കൊണ്ടാണ്. അവരെ പലരേയും മലബാറിന്റെ ബിസിനസിലേക്ക് ആകൃഷ്‌ടമാക്കാനും ഇടവേളയ്‌ക്ക് കഴിഞ്ഞു.
കൈയ്യിലുള്ള ലക്ഷക്കണക്കിന് പണം എന്ത് ബിസിനസിന് ഉപയോഗിക്കാമെന്നുള്ള താരങ്ങളുടെ ഗവേഷണങ്ങള്‍ക്ക് ഇടവേള ഉത്തരം കണ്ടെത്തിക്കൊടുത്തു. അങ്ങനെ സൂപ്പര്‍ താരമുള്‍പ്പെടെയുള്ള നടീനടന്മാരും മറ്റ് സിനിമാ പ്രവര്‍ത്തകരും മലബാര്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചു.
ഇളയരാജ, കപില്‍ദേവ്, ഹേമമാലിനി, മോഹന്‍ലാല്‍ , സൂര്യ, കരീന കപൂര്‍ തുടങ്ങിയ താരനിരകളെല്ലാം മലബാര്‍ ഡോള്‍ഡിന്റെ പ്രശസ്‌തിക്കായി അണി നിരന്നിരുന്നു. ഇപ്പോഴത്തെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാണ് മോഹന്‍ലാല്‍ , സൂര്യ, കരീന കപൂര്‍ എന്നിവര്‍ .
എന്നാല്‍ കള്ളക്കടത്തില്‍ മലബാര്‍ ഗോള്‍ഡ് പിടിയിലായതോടെ മോഹന്‍ലാലുള്‍പ്പെടെയുള്ള അമ്പാസഡര്‍മാര്‍ ആകെ അസ്വസ്‌തരാണ്. തങ്ങളുടെ ജനകീയ മുഖം വച്ചാണ് മലബാര്‍ ഗോള്‍ഡ് മലബാര്‍ ഗോള്‍ഡ് ബിസിനസ് ഇത്രത്തോളം പടുത്തുയര്‍ത്തിയത്. ഏത് വിശേഷം വന്നാലും മലബാര്‍ ഗോള്‍ഡിന്റെ ആശംസകളുമായി മോഹന്‍ലാല്‍ സ്ഥിരം വന്നിരുന്നു. വര്‍ഷങ്ങളായി മോഹന്‍ലാല്‍ മലബാറിന്റെ അമ്പാസഡറുമാണ്.
ഡിആര്‍ഐ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചാല്‍ വെളിച്ചം കാണാതെയിരിക്കുന്ന നിക്ഷേപകരുടെ പേരെല്ലാം പുറത്താകും. ആര് എത്ര രൂപ നിക്ഷേപിച്ചു എന്നും കണക്കുവരും. അതും ഈ താരങ്ങളുള്‍പ്പെടെയുള്ള പുത്തന്‍ പണക്കാര്‍ക്ക് കെണിയാകും. കണക്കില്‍ പെടാതെ സൂക്ഷിക്കുന്ന ഇത്തരം കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്താനാവാതെ അവര്‍ വിഷമിക്കുകയും ചെയ്യും. പൊതു ജന മധ്യത്തില്‍ തങ്ങളുണ്ടാക്കിയ പേരും പോകും. അങ്ങനെ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ ബ്രാന്‍ഡ് അമ്പാസഡര്‍മാരും നിക്ഷേപകരായ പ്രവാസികളും വമ്പന്‍മാരും സിനിമാതാരങ്ങളുമെല്ലാം. ആഘോഷിക്കൂ ജീവിതത്തിലെ സുന്ദരമായ മുഹൂര്‍ത്തം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനൊപ്പം?
ഇതും കൂടി വായിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha