മകളേയും കൊണ്ട് കടലില്‍ ചാടിയ അമ്മ മരിച്ചു

മാനസികാസ്വാസ്ഥ്യമുള്ള മകളേയും കൊണ്ട് അമ്മ കടലിലേക്കു ചാടി. കണ്ടു നിന്ന നാട്ടുകാര്‍ മകളെ രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. അമ്മയുടെ മൃതദേഹം തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെ ലഭിച്ചു.
മലയിന്‍കീഴ് മലയം ശാന്താഭവനില്‍ ശാന്ത (57), മകള്‍ മഞ്ജു (36) എന്നിവരാണു വെട്ടുകാടിനു സമീപത്തു കടലിലേക്കു ചാടിയത്. കണ്ടു നിന്ന മത്സ്യത്തൊഴിലാളികള്‍ മഞ്ജുവിനെ രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. എന്നാല്‍ ശാന്തയെ കണ്ടെത്താനായില്ല. തീരദേശ പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെ ശാന്തയുടെ മൃതദേഹം ഒന്നര കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തു നിന്നു കണ്ടെത്തി.
പുലര്‍ച്ചെ മലയത്തെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ രാവിലെ വെട്ടുകാടു മേഖലയിലെത്തിയശേഷം ഒന്‍പതു മണിയോടെ കടലിലേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. ഈ സമയം ധാരാളം മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് ഉണ്ടായിരുന്നതിനാല്‍ മഞ്ജുവിനെ ഉടന്‍തന്നെ രക്ഷിക്കാനായി. മഞ്ജുവിനു മാനസികാസ്വാസ്ഥ്യമുള്ളതായി വലിയതുറ പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യക്കു ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha