തിരിച്ചടി നല്‍കി ഇന്ത്യ... പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി....

പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.
കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നല്‍കി. ജനവാസമേഖലകളില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു.
ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാന്‍ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, വ്യോമ സിം?ഗ് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം ട 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാന്‍ നടത്തുന്നു. ഇത് പൂര്‍ണമായും ഇന്ത്യ തള്ളിക്കളയുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയല്‍ ആര്‍മിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരും.
പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
"
https://www.facebook.com/Malayalivartha