കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല

പാകിസ്ഥാന്റെ അതിര്‍ത്തിയും കടന്ന് ചെന്ന് ഇന്ത്യ നടത്തിയ വെടിക്കെട്ടിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഇന്ത്യക്കാരില്‍ ആവേശം അലയടിച്ചു. ടിവിക്കും മൊബൈലിനും മുന്നില്‍ നിലയുറപ്പിച്ചവര്‍ ഒരുവന്റെ വരവിനായി കാതോര്‍ത്തു. ഇറങ്ങിയോ നാവിക സേന കളത്തില്‍ ഇറങ്ങിയോ എന്ന ആകാംശയുടെ മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍. എല്ലാ കണ്ണുകളും ആ മണിക്കൂറില്‍ കൊമ്പന്‍ സമുദ്രക്കളത്തിലേക്ക് ഇറങ്ങിയോ എന്നറിയാന്‍ ക്ഷമയോടെ കാത്തിരുന്നു. അധികം വൈകിയില്ല 11.45, 12 മണിയോടെ ചാനലുകള്‍ ആ വാര്‍ത്ത ബ്രേക് ചെയ്തു ഐഎന്‍എസ് വിക്രാന്ത് ഇറങ്ങി. കറാച്ചി പോര്‍ട്ട് ലക്ഷ്യമിട്ട് സമുദ്രം ഇളക്കിമറിച്ച് കുതിക്കുന്നു. നാഷണല്‍ മീഡിയ മുതല്‍ യൂ ട്യൂബ് ചാനലുകളില്‍ വരെ ഐഎന്‍എസ് വിക്രാന്ത് വാര്‍ത്ത പരന്നു. ഈ സമയം നെഞ്ചില്‍ തീയാളി പാക് നാവിക സേന. ഐഎന്‍എസ് വിക്രാന്തെന്ന പേര് പോലും പാക്കിന് ഭയമാണ്. 71ല്‍ കറാച്ചിയെ വിറപ്പിച്ച് സംഹാരതാണ്ഡവം നടത്തിയ മോസ്റ്റ് ഡേഞ്ചറസ് വാര്‍ ഷിപ്പ്. അന്ന് കിട്ടിയ അടിയുടെ ചൂട് ഇന്നും അവര്‍ക്കുണ്ട്.
ചില പാക് മാധ്യമങ്ങളിലും ഐഎന്‍എസ് വിക്രാന്ത് ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പാക് നാവിക സേന തയ്യാറായി. കറാച്ചി പോര്‍ട്ടില്‍ നിന്ന് പല യുദ്ധവിമാനങ്ങളും ഒളിപ്പിച്ചു. പാക് സേന കറാച്ചി പോര്‍ട്ടിലെ വൈദ്യുതി പോലും പലയിടത്തും വിച്ഛേദിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ചാനലുകളുടെ തലക്കെട്ട് കറാച്ചി പോര്‍ട്ടില്‍ തീ തുപ്പി നാവിക സേന. പാക്കിനെ വിറപ്പിച്ച് ഐന്‍എസ് വിക്രാന്ത്. തുറമുഖം ഉഴുതുമറിച്ച് ഇന്ത്യന്‍ കരുത്തന്‍ എന്നൊക്കെ തലക്കെട്ടുകളും വാര്‍ത്തകളും. എന്നാല്‍ ഇപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ പുറത്തേക്ക് വരുന്നു. ഐഎന്‍എസ് വിക്രാന്ത് രംഗത്ത് ഇറങ്ങിയില്ല പ്രചരിച്ചത് വ്യാജ വാര്‍ത്തകളാണെന്ന്.
വാര്‍ത്ത ആശങ്ക സൃഷ്ടിച്ചത് നിരവധി മലയാളി കുടുംബങ്ങളെയാണ്. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യാക്കാരാണ് നിലവില്‍ കറാച്ചി പോര്‍ട്ടില്‍ നങ്കൂരമിട്ട ചരക്കു കപ്പലുകളില്‍ ഉള്ളത്. കറാച്ചി പോര്‍ട്ട് ഇന്ത്യ തകര്‍ത്തു എന്ന വാര്‍ത്ത പരന്നതോടെ കുടുംബങ്ങള്‍ ആശങ്കയിലായി. എന്താണ് സംഭവിച്ചെതെന്ന് അറിയാതെ പല കുടുംബങ്ങളും ഇപ്പോഴും ആശങ്കയിലാണ്. ഷിപ്പില്‍ ജോലി ചെയ്യുന്ന പലരെയും ഇതുവരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. ഇതിനടെയാണ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണവും. കറാച്ചി ആക്രമണം എന്ന പേരില്‍ മലയാള മാധ്യമങ്ങളില്‍ വന്ന വീഡിയോ അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന അപകടത്തിന്റേതായിരുന്നു. ട്വിറ്ററിലുടനീളം വിവിധ ഹാന്‍ഡിലുകള്‍ ഈ വ്യാജ വാര്‍ത്ത പരത്തി. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്താണ് ഇന്ത്യ അവസാനമായി കറാച്ചി ആക്രമിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പോലും കറാച്ചി ആക്രമിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. പാക്കിനെ തീര്‍ക്കാന്‍ വ്യോമസേന മൊത്തം വേണ്ട പിന്നെ എന്തിന് നാവിക സേന കൂടി ഇറങ്ങണം. വിക്രാന്ത് ഇറങ്ങേണ്ട ഘട്ടം ആയിട്ടില്ലെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
ഇതില്‍ രസകരമായ ഒരുവശം എന്താണെന്ന് വെച്ചാല്‍ ഐഎന്‍എസ് വിക്രാന്ത് ഇറങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ തയ്യാറെടുപ്പും നടത്തി നിന്ന കറാച്ചി പോര്‍ട്ടിലെ നാവികസേനയുടെ ഗതികേട് നോക്കണേ. ആ പേരാണ് അവരെ ഭയപ്പെടുത്തുന്നത്...ഒരു സലിനിമാ ഡയലോഗ് കടമെടുത്താല്‍ പേരിനൊപ്പം കൊമ്പന് നെറ്റിപ്പട്ടം പോലെ ഇന്ത്യ എഴുന്നള്ളിച്ച് നിര്‍ത്തിയിരിക്കുന്ന വില്ലാളി വീരന്‍. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചാനലുകളിലും നിറയുന്നത് വിക്രാന്തിന്റെ 71 ലെ യുദ്ധക്കഥകളാണ്. പാക്കിനെ വിറപ്പിച്ച പണ്ടത്തെ വിക്രാന്ത് ശത്രുക്കളുടെ ചോരവീഴ്ത്തിയ ചരിത്രം. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് ഇപ്പോഴത്തെ കപ്പലിനും നല്‍കിയത്. 1997ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തത്. 1957ല്‍ ബ്രിട്ടനില്‍ നിന്നുവാങ്ങിയ എച്ച്.എം.എസ്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മിഷന്‍ ചെയ്തത്. ഐ.എന്‍.എസ്. വിക്രാന്ത് 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. ഡീകമ്മിഷന്‍ ചെയ്തശേഷം 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍വിറ്റു.
രണ്ടാം ലോകമഹായുദ്ധസമയത്ത് റോയല്‍ നേവിയുടെ മജസ്റ്റിക് ക്ലാസ് കാരിയറുകളില്‍ ഒന്നായിരുന്നു ഐഎന്‍എസ് വിക്രാന്ത്. പിന്നീട് ഇത് എച്ച്എംഎസ് ഹെര്‍ക്കുലീസ് എന്നറിയപ്പെട്ടു. 1942 ല്‍ അതിന്റെ ഹള്‍ സ്ഥാപിച്ചു, പക്ഷേ ജപ്പാന്‍ കീഴടങ്ങിയപ്പോഴും അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. ബ്രിട്ടന്‍ ഈ കാരിയറുകളെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് വിറ്റു. കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളും ഈ കാരിയറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 1957 ല്‍ ഇന്ത്യ ഹെര്‍ക്കുലീസ് വാങ്ങി. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഇത് പരിഷ്‌കരിച്ചു. 1961 മാര്‍ച്ച് 4 ന് എച്ച്എംഎസ് ഹെര്‍ക്കുലീസ് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു, R11 എന്ന പെനന്റ് നമ്പറില്‍ ഐഎന്‍എസ് വിക്രാന്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഐഎന്‍എസ് വിക്രാന്തിന് 210 മീറ്റര്‍ നീളവും 39 മീറ്റര്‍ വീതിയുമുണ്ടായിരുന്നു, പൂര്‍ണ്ണ ലോഡില്‍ 19000 ടണ്‍ ഭാരം വഹിച്ചു. മൂന്ന് ബോയിലറുകളുള്ള രണ്ട് പാര്‍സണ്‍സ് ഗിയര്‍ഡ് സ്റ്റീം ടര്‍ബൈനുകളാണ് ഇതിന് കരുത്ത് പകര്‍ന്നത്, പരമാവധി 25 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിവുണ്ടായിരുന്നു. 1971ലെ യുദ്ധകാലത്ത്, ഐഎന്‍എസ് വിക്രാന്തിനെ കളത്തിലിറക്കി. ഇതില്‍ സീ ഹോക്ക് പോര്‍വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തി.
1965 ലെ യുദ്ധസമയത്ത് വിക്രാന്ത് ബോംബെ ഹാര്‍ബറില്‍ ഇരിക്കുകയായിരുന്നു, കടലില്‍ പോയില്ല. 1971 ലും ഇതേ കാര്യം സംഭവിച്ചാല്‍, വിക്രാന്തിനെ വെള്ളാന എന്ന് വിളിക്കുകയും നാവിക വ്യോമയാനം എഴുതിത്തള്ളുകയും ചെയ്യുമായിരുന്നു. ഇതില്‍ ഒരു വിമാനവും പറത്തിയില്ലെങ്കിലും വിക്രാന്ത് പ്രവര്‍ത്തനക്ഷമമാണെന്ന് നാവികസേന ഉറച്ച് വിശ്വസിച്ചു. ഡിസംബര്‍ 4ന് പുലര്‍ച്ചെ, വിക്രാന്തിലെ കടല്‍പ്പരപ്പുകള്‍ ചിറ്റഗോങ്ങിലെയും കോക്‌സ് ബസാര്‍ തുറമുഖങ്ങളെയും ആക്രമിച്ച് അവിടെയുണ്ടായിരുന്ന എല്ലാ കപ്പലുകളെയും മുക്കി.
കിഴക്കന്‍ പാകിസ്ഥാനിലെ ഖുല്‍നയിലും മോങ്‌ല തുറമുഖത്തും ഡിസംബര്‍ 10 വരെ ആക്രമണം തുടര്‍ന്നു. കിഴക്കന്‍ പാകിസ്ഥാനിലെ നാവിക ഉപരോധത്തിന് വിക്രാന്തിന്റെ കടല്‍പ്പടയും സഹായകമായി. ഡിസംബര്‍ 14 ന് ചിറ്റഗോങ്ങിലെയും കോക്‌സ് ബസാറിലെയും ബാരക്കുകളില്‍ അന്തിമ പ്രഹരം ഏല്‍ക്കപ്പെട്ടു.
കോക്‌സ് ബസാറിലും ചിറ്റഗോങ്ങിലും വിജയകരമായി തീ കൊളുത്തിയ ശേഷം, ഇന്ധനം നിറയ്ക്കുന്നതിനായി വിക്രാന്ത് വിജയകരമായി പാരദീപ് തുറമുഖത്തേക്ക് കപ്പല്‍ കയറി. അപ്പോഴേക്കും കിഴക്കന്‍ പാകിസ്ഥാന്‍ കീഴടങ്ങി, അപമാനത്തിന്റെ പടുകുഴിയില്‍ പാക് വീണു.
വിക്രാന്തിന്റെയും കൂടി കരുത്തില്‍ 'ബംഗ്ലാദേശ്' എന്ന് പേരിട്ട ഒരു പുതിയ രാഷ്ട്രം പിറന്നു. ഐഎന്‍എസ് വിക്രാന്തിന്റെ ക്രൂവിന് അവരുടെ ധീരതയ്ക്ക് രണ്ട് മഹാവീര്‍ ചക്രങ്ങളും 12 വീര്‍ ചക്രങ്ങളും ലഭിച്ചു. വിക്രാന്തിന്റെ ക്യാപ്റ്റന്‍ വൈസ് അഡ്മിറല്‍ സ്വരാജ് പ്രകാശ് മഹാവീര്‍ ചക്ര അവാര്‍ഡ് ജേതാക്കളില്‍ ഒരാളായിരുന്നു. 1971 ലെ യുദ്ധത്തില്‍ ഐഎന്‍എസ് വിക്രാന്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു, ഒരുപക്ഷേ യുദ്ധത്തിലെ ഒരു വഴിത്തിരിവായി ഇത് തെളിയിക്കപ്പെട്ടു. ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ ഐഎന്‍എസ് വിക്രാന്തിന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഡീകമ്മീഷന്‍ ചെയ്ത് ഇല്ലാതാക്കിയെങ്കിലും അതിന്റെ പാരമ്പര്യം തുടര്‍ന്നും നിലനില്‍ക്കുമെന്ന് അന്നത്തെ നാവിക സേന അംഗങ്ങള്‍ ഉറപ്പിച്ചു. അങ്ങനെയാണ് പിന്നീട് ഇന്ത്യന്‍ കരുത്തില്‍ കൊച്ചി കപ്പല്‍ ശാലയില്‍ പിറന്ന കപ്പലിന് പേരിടാന്‍ ചര്‍ച്ച നടന്നപ്പോള്‍ അധിക സമയം പോലും വേണ്ടിവന്നില്ല. എല്ലാവരുടേയും ഉള്ളില്‍ ഒരൊറ്റപ്പേരെ ഉണ്ടായിരുന്നുള്ളു ഐഎന്‍എസ് വിക്രാന്ത്. ഈ പേര് പാക്കിന്റെ ഉറക്കം കെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. കറാച്ചി പോര്‍ട്ടില്‍ തീകൊളുത്തി കടലില്‍ ആറാടിയ ഐറ്റമാണ്.
71ലെ യുദ്ധത്തില്‍ ഐഎന്‍എസ് വിക്രാന്ത് മുക്കിയ പാകിസ്ഥാന്റെ പിഎന്‍എസ് ഘാസി കപ്പലിന്റെ അവശിഷ്ടങ്ങള്‍ 2024 ഫെബ്രകുവരിയില്‍ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ശക്തമായ സൈനിക വിജയത്തിന്റെ പ്രധാന ഘട്ടമായി പിഎന്‍എസ് ഗാസി മുങ്ങിയത് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ കിഴക്കന്‍ കടല്‍ത്തീരത്ത് ഖനനം ചെയ്യാനും ഐഎന്‍എസ് വിക്രാന്ത് നശിപ്പിക്കാനും പാകിസ്ഥാന്‍ പിഎന്‍എസ് ഗാസിയെ അയച്ചിരുന്നു. കറാച്ചിയില്‍ നിന്ന് 4,800 കിലോമീറ്റര്‍ അകലെ സഞ്ചരിച്ചിരുന്ന ഗാസിയെ ഐഎന്‍എസ് രജ്പുത് ട്രാക്ക് ചെയ്തു. അങ്ങനെ പാക്കിന്റെ കപ്പല്‍ മുക്കി. അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും, നാവികസേനയുടെ യഥാര്‍ത്ഥ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരോടുള്ള ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ നാവികസേന അതില്‍ തൊടേണ്ടതില്ലെന്ന് തീരുമാനിച്ചു. നാവികസേന ഈ അവശിഷ്ടങ്ങളെ ധീരാത്മാക്കളുടെ അന്ത്യവിശ്രമ സ്ഥലമായി കണക്കാക്കുന്നു.
https://www.facebook.com/Malayalivartha