കരിവെള്ളൂരിലെ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ വരന്റെ ബന്ധുവിനെ റിമാന്‍ഡിലാക്കി കോടതി

നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ വരന്റെ ബന്ധുവിനെ റിമാന്‍ഡിലാക്കി കോടതി. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി എ.കെ. വിപിനിയെയാണ് (46) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പ്രതിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. പയ്യന്നൂര്‍ എസ്.ഐ പി. യദുകൃഷ്ണനും സംഘവുമാണ് വിപിനിയെ പിടികൂടിയത്. ദിവസങ്ങള്‍ക്കുശേഷം വീടിനുസമീപം ആഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മോഷ്ടാവ് പിടിയിലായത്.
എസ്.ഐ പി. യദുകൃഷ്ണനും സംഘവും യുവതിയുടെ ഭര്‍ത്താവിന്റെ കരിവെള്ളൂരിലെ വീട്ടിലെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മോഷ്ടാവിനെക്കുറിച്ച് വ്യക്തത വന്നത്. സ്വര്‍ണം കണ്ടപ്പോള്‍ ഭ്രമം തോന്നി മോഷ്ടിച്ചതാണെന്നും കേസായതോടെ തിരി?കെ കൊണ്ടുവെച്ചതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും പോയ പൊലീസ് സംഘം തിരിച്ചെത്തിയതോടെ മോഷ്ടാവ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആഭരണങ്ങള്‍ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നിരവധി ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha