തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

മാനന്തവാടിയില്‍ വീട്ടിലെ തര്‍ക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകന്‍ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്.
റോബിനെ പിന്നീട് തോണിച്ചാലില്‍നിന്ന് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് സൂചനകളുള്ളത്. മിക്ക ദിവസങ്ങളിലും ഭാര്യ വത്സയുമായി ബേബി വഴക്കിടാറുണ്ട്. ബുധനാഴ്ചയുണ്ടായ വഴക്കിനിടയില്‍ പ്രകോപിതനായ റോബിന്‍ ബേബിയെ വാക്കത്തികൊണ്ട് വെട്ടിയെന്നാണ് വിവരം.
നെഞ്ചിനും നെറ്റിക്കും കീഴ്ത്താടിക്കും വെട്ടേറ്റ ബേബിയുടെ ശരീരത്തില്‍നിന്ന് ചോര ധാരാളമായി വാര്‍ന്നുപോയിരുന്നു.ബഹളംകേട്ടെത്തിയ അയല്‍വാസികള്‍ ബേബിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിനുശേഷം വീട്ടില്‍നിന്നിറങ്ങിയ റോബിനെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ബേബിക്ക് ഒരു മകള്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha