മൊബൈല്‍ ഫെയ്‌സ് റെക്കഗ്‌നീഷന്‍ പഞ്ചിംഗ് ഓഫീസുകളില്‍ സ്ഥാപിക്കാന്‍ ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയര്‍ ആയ സ്പാര്‍ക്കുമായും ആധാറുമായും ബന്ധിപ്പിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കാത്ത സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്പാര്‍ക്കും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫെയ്‌സ് റെഗ്‌നിഷന്‍ സംവിധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
നിലവില്‍ ഇവിടങ്ങളില്‍ സാധാരണ പഞ്ചിംഗ് സംവിധാനമോ, മസ്റ്റര്‍ റോളില്‍ ഒപ്പിടുകയോ മാത്രമാണ് ചെയ്യുന്നത്.കൂടുതല്‍ സമയം ഓഫീസില്‍ നിന്ന് വിട്ടുനിന്നാല്‍ ലീവിനേയും ശമ്പളത്തേയും ബാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം.നിലവില്‍ സെക്രട്ടേറിയറ്റ്,കളക്ട്രേറ്റുകള്‍ പോലെ കൂടുതല്‍ ജീവനക്കാരുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ളത്.
എന്‍.ഐ.സി.യാണ് പുതിയ മൊബൈല്‍ സംവിധാനം വികസിപ്പിച്ചത്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചില ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പ്രവര്‍ത്തനം തൃപ്തികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ ഓഫീസിലേക്കും വ്യാപിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha