സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്ലാസിക് റൊമാന്റിക്

സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്ലാസിക് റൊമാന്റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളില്‍ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. 2004ല്‍ പുറത്തിറങ്ങിയ കുനാല്‍ കോഹ്ലി സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡിലെ റോം-കോമായി വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു . രാശരിയേക്കാള്‍ മികച്ച ഓപ്പണിങ് നേടിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഹം തും.
കാര്‍ട്ടൂണിസ്റ്റായ കരണ്‍ കപൂറും വിമാനയാത്രയില്‍ കണ്ടുമുട്ടുന്ന റിയ പ്രകാശും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം. ഭാഗ്യം അവരെ ഒരുമിച്ച് കൊണ്ടുവന്ന് മനോഹരമായ പ്രണയത്തിന് തുടക്കമിടുന്നു. സെയ്ഫിന്റെയും റാണിയുടെയും വൈകാരിക പ്രകടനങ്ങള്‍ക്ക് പുറമേ, ചിത്രത്തിലെ ഗാനങ്ങളും ആഖ്യാനവും ഹം തുംനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ട റൊമാന്റിക്-കോമഡി ചിത്രമായി ഉറപ്പിച്ചു.
പ്രകാശ് നമ്പ്യാരുടെ നേതൃത്വത്തില്‍ കഥാ ആനിമേഷന്‍സ് നിര്‍മിച്ച നിരവധി ഹ്രസ്വ ആനിമേഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ട്.
സംവിധാനം, സൗണ്ട് ട്രാക്ക്, അഭിനേതാക്കളുടെ പ്രകടനം എന്നിവക്ക് പ്രശംസ ലഭിച്ചപ്പോള്‍, തിരക്കഥക്ക് വിമര്‍ശനമാണ് ലഭിച്ചത്.
"
https://www.facebook.com/Malayalivartha