വാടക 20,000 ആര്‍ക്കും മുറിയിലെത്താം, റിസോര്‍ട്ടില്‍ ഐടി യുവതിയെ മാനഭംഗപ്പെടുത്തിയത് കീടനാശിനി കമ്പനിയുടെ ജോലിക്കായി എത്തിയ അസാം സ്വദേശികള്‍

പൂവാറിലെ റിസോര്‍ട്ടില്‍ ഐ.ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊലീസ് പൊലീസ് അറസ്റ്റു ചെയ്‌തു. അസാം സ്വദേശികളായ ലഖിനാഥ്, പര്‍സോനംഗ എന്നിവരാണ് പിടിയിലായത്. ഒരു കീടനാശിനി കമ്പനിയുടെ ജോലിക്കായി റിസോര്‍ട്ടില്‍ എത്തിയതാണ് ഇരുവരും. ചോദ്യം ചെയ്യലില്‍ രണ്ടു പേരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഐലന്റ് റിസോര്‍ട്ടില്‍ കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയാണ് ബാംഗ്‌ളൂരില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഐ.ടി വിദഗ്‌ധയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗം ചെയ്‌തത്. അവര്‍ പശ്ചിമബംഗാള്‍ സ്വദേശിനിയാണ്. 32 പേരടങ്ങുന്ന സംഘത്തില്‍ ഇവര്‍ ഒറ്റയ്‌ക്ക് ഒരു ഹട്ടിലായിരുന്നു താമസം. രാത്രി 2.30 ന് മുറിയുടെ വാതില്‍ തള്ളിതുറന്ന് മദ്യ ലഹരിയില്‍ നല്ല ഉറക്കത്തിലായിരുന്ന ഇവരുടെ കൈകള്‍ ബന്ദിച്ച ശേഷം വായില്‍ തുണി തിരുകി കയറ്റിയായിരുന്നു മാനഭംഗം. മാനഭംഗത്തിന് ശേഷം പ്രതികള്‍ ഓടി മറയുകയായിരുന്നു. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുടെ ശരീരത്തില്‍ സ്‌ത്രീ മാന്തിയിരുന്നു.
റിസോര്‍ട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പുറകുവശത്തെ വാതിലിന്റെ സ്‌ക്രൂ ഇളക്കി വച്ചിരുന്നു. തുടര്‍ന്ന് രാത്രി റിസോര്‍ട്ടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
തലസ്ഥാനത്തെ തീരദേശത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കടല്‍ത്തീര ആഡംബര റിസോര്‍ട്ടുകളില്‍ താമസക്കാര്‍ക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് അതേസമയം പോലീസ് പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും എപ്പോഴും മുറികളില്‍ കടന്നു കയറാനുള്ള സാഹചര്യമാണത്രേ ഉള്ളത്.
പൂവാര്‍ പൊഴിയൂരിലെ ഐലന്റ് റിസോര്‍ട്ടില്‍ മാനഭംഗത്തിന് ഇരയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ കടലോര റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവം നടന്ന റിസോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലെന്ന് വനിതാകമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വനിതാകമ്മീഷന്‍ അധ്യക്ഷ റിസോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു.
ഇരുപതിനായിരം രൂപയാണ് റിസോര്‍ട്ടിലെ ഒരു മുറിയുടെ പ്രതിദിന വാടക. ഇത്രയും ഭീമമായ വാടക ഈടാക്കിയിട്ടും അതിഥികള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ റിസോര്‍ട്ട് അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിനിടയില്‍ യുവതിയുടെ പീഡനകഥ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുക വഴി റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവരുടെ എണ്ണം ഭീമമായി കുറഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha