തിരുവഞ്ചൂരിനെ പുറത്തു ചാടിക്കാന്‍ ഐഗ്രൂപ്പ്, കോലം കത്തിക്കലും പ്രകടനവും പുരോഗമിക്കവേ തിരുവഞ്ചൂര്‍ തന്തയ്‌ക്ക് വിളിച്ചെന്ന പരാതിയുമായി യൂത്ത്‌നേതാവ്

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുറത്ത് ചാടിക്കാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നു. തിരുവഞ്ചൂരിനെതിരേയുള്ള പ്രകടനങ്ങളും കോലം കത്തിക്കലുമായി യൂത്ത് കോണ്‍ഗ്രസിലെ ഐ വിഭാഗവും രംഗത്തുണ്ട്. ഇതിനിടയ്‌ക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ആഭ്യന്തര മന്ത്രിക്കെതിരെ പരാതിയുമായി വരുന്നത്.
തന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പട്ടിയെന്നു വിളിക്കുകയും തന്തയ്‌ക്കു വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ആക്ഷേപമുന്നയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ണൂര്‍ നഗരത്തില്‍നിന്നു പോലീസ് നീക്കം ചെയ്‌തതിനെക്കുറിച്ചു പരാതി പറയാന്‍ തിങ്കളാഴ്‌ച രാത്രി ഫോണില്‍ വിളിച്ചപ്പോഴാണ് തിരുവഞ്ചൂര്‍ അപമാനിച്ചത്.
സംഭവത്തെക്കുറിച്ചു കെ.പി.സി.സിക്കു പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ മത്തുപിടിച്ച് ലക്കുകെട്ട തിരുവഞ്ചൂരിനെ ഊളമ്പാറയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും റിജില്‍ പറഞ്ഞു.
അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കുന്ന നിലവാരത്തിലേക്കു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പോകരുതെന്ന് കെ. സുധാകരന്‍ എം.പി. കഴിഞ്ഞ ദിവസം പറഞ്ഞു.
ബാധ്യതയായി തീരുംമുമ്പു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്കു തയാറായില്ലെങ്കില്‍ വേറെ പണി നോക്കുമെന്നും സുധാകരന്‍ പറഞ്ഞു
തനിക്കെതിരേയുള്ള പടനീക്കം നേരിടാന്‍ തിരുവഞ്ചൂര്‍ കൂട്ടുപിടിച്ചിരിക്കുന്നതു എ.കെ. ആന്റണിയെയാണ്. ആന്റണിയുടെ ശൈലി പിന്തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതു ജനങ്ങള്‍ മനസിലാക്കുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അല്‍പ്പന്‍ എന്നു വിശേഷിപ്പിച്ച കെ. സുധാകരനു, അല്‍പ്പന്‍ ആരാണെന്നു ജനം മനസിലാക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha