നിയമസഭ 3 ന് തുടങ്ങും: മുരളിയും പ്രതാപനും പ്രതിപക്ഷത്ത്

ജനുവരി മൂന്നു മുതല്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വ കാഴ്‌ച ദൃശ്യമാകും. കെ.മുരളീധരന്‍. ടി.എന്‍. പ്രതാപന്‍ തുടങ്ങിയ ചില നേതാക്കള്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തു വരുമെങ്കിലും ഇവരുടെ ശബ്‌ദം ദുര്‍ബലമാകാനാണ് സാധ്യത. വി.ഡി സതീശന്‍ ഇത്തവണ ഹരിത എം.എല്‍.എമാരുടെ സംഘത്തില്‍ ചേര്‍ന്ന് പ്രതിപക്ഷത്തിനെതിരെ നിലപാടെടുക്കാന്‍ സാധ്യതയില്ല. കാരണം കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും വ്യത്യസ്‌തമായി അദ്ദേഹം ഇപ്പോള്‍ എ.ഐ.സി.സി സെക്രട്ടറിയാണ്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥമാണ്.
ജനുവരി 3 മുതല്‍ ഫെബ്രുവരി 12 വരെയായിരിക്കും സഭ സമ്മേളിക്കുക. ബജറ്റ് ജനുവരി 17 ന് അവതരിപ്പിക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാനത്തെ നിയമസഭാ സമ്മേളനമായിരിക്കും ഇത് മുന്നോക്ക ക്ഷേമ കമ്മീഷനുള്‍പ്പെടെയുള്ള സുപ്രധാനമായ നിയമനിര്‍മ്മാണങ്ങള്‍ ഈ സമ്മേളനത്തില്‍ ഉണ്ടായിരിക്കും. സംസ്ഥാനത്ത് ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്ന അപൂര്‍വ്വതയും ഇക്കുറിയുണ്ട്. ഖനന വിവാദം, ഫേസ്‌ബുക്ക് തുടങ്ങിയ വിവാദങ്ങളില്‍ ആകുലമാണ് സിപി എമ്മിന്റെ അവസ്ഥ.
https://www.facebook.com/Malayalivartha