ജയരാജന്റെ യാത്ര വീണ്ടും വിവാദത്തില്‍; പാര്‍ട്ടിയിലും പുറത്തും വിവാദം കത്തുന്നു

ഇ.പി ജയരാജന്‍ ലാന്റ് റോവര്‍ വിവാദം പാര്‍ട്ടിയിലും പുറത്തും വിവാദമാകുന്നു. ആലപ്പുഴയില്‍ കര്‍ഷക തൊഴിലാളി മാര്‍ച്ചിന് ഒരു കോണ്‍ട്രാക്ടറുടെ ഒരു കോടി രൂപയുടെ ലാന്‍ഡ് റോവറില്‍ ജയരാജന്‍ വന്നത് വിവാദമായിരുന്നു. എന്നാല്‍ നികുതി അടയ്ക്കാതെയാണ് ഈ വണ്ടി ഉടമ ഓടിക്കുന്നതെന്ന് കണ്ടെത്തി. കരാറുകാരനുമായി ഇ പി ജയരാജനുള്ള ബന്ധവും സംശയങ്ങളുയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നിന്നും ടൂറിസ്റ്റ് ടാക്‌സി എന്ന പേരില്‍ ഇറക്കുമതി ചെയ്ത് പ്രൈവറ്റ് വാഹനമായി ഓടിച്ചുവരികയാണ് ഈ വണ്ടി. പ്രൈവറ്റ് വാഹനമായി രജിസ്റ്റര്‍ ചെയ്താണ് നികുതി വെട്ടിക്കുന്നത്. ടാക്‌സിയായി രജിസ്റ്റര്‍ ചെയ്തിട്ടും വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് പ്രൈവറ്റ് വാഹനങ്ങളുടെ ശൈലിയിലാണ് ഒരുക്കിയത്. മഞ്ഞ പ്രതലത്തില്‍ കറുപ്പ് നിറത്തിലാണ് ടാക്‌സി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പതിക്കേണ്ടത്. ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ് ഇത്. ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം രൂപ നികുതി അടക്കേണ്ട വണ്ടി കേവലം 1360 രൂപ അടച്ച് റോഡിലൂടെ ഓടുന്നത്.
98 ലക്ഷത്തിലധികമാണ് ലാന്‍ഡ് റോവറിന്റെ ദില്ലിയിലെ എക്‌സ് ഷോറൂം വില. വലിയ ബിസിനസുകാരോടും കച്ചവടക്കാരോടും കരാറുകാരോടും പാര്‍ട്ടിയും അംഗങ്ങളും അകന്നു നില്‍ക്കണമെന്ന് പാലക്കാട് പ്ലീനനത്തില്‍ മാര്‍ഗനിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ജയരാജന്റെ യാത്ര വിവാദമായത്
https://www.facebook.com/Malayalivartha