ടി.പി വധക്കേസ് പ്രതികളുടെ ഫേസ്‌ബുക്ക് ഉപയോഗം; വിവാദം ചൂടുപിടിക്കുന്നു, ജഡ്‌ജിയെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പുതിയ വിവാദമെന്ന് ജയില്‍ ഡി.ജി.പി

ടി.പി വധക്കേസ് പ്രതികളുടെ ഫേസ്‌ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്. വിവാദം സംശയകരമാണെന്നും ടി.പി വധക്കേസിലെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ജഡ്‌ജിയെ സ്വാധീനിക്കുന്നതിനു വേണ്ടി വിവാദം ഉണ്ടാക്കുന്നതാകാം. ടി.പി കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ ഈ കേസിലെങ്കിലും ആറു മാസം അകത്തു കിടക്കട്ടെയെന്ന് കരുതി ചിലപ്പോള്‍ ആരെങ്കിലും ചെയ്തതാവാം.
ഒരു പോലീസുകാരന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും ചിന്തിക്കേണ്ടേതുണ്ട്. അതു കൊണ്ട് ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ സംഭവിച്ചതിന് ഉത്തരവാദി താന്‍ മാത്രമാണെന്ന് ഡി.ജി.പി പറഞ്ഞു. കീഴുദ്യോഗസ്ഥരും ആഭ്യന്തരമന്ത്രിയും സംഭവത്തിന് ഉത്തരവാദിയല്ല. കീഴുദ്യോഗസ്ഥരെ ബലിയാടാക്കാന്‍ താനില്ലെന്നും ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കൂടാതെ ഷാഫിയുടേതെന്നു പറഞ്ഞു സംപ്രേഷണം ചെയ്‌ത ശബ്ദം അയാളുടേതെന്നു തോന്നുന്നില്ല. ഇതിന്റെ ആധികാരികത ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെടണം. വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നല്ല, പക്ഷേ, അതു തെളിയിക്കപ്പെടണം. കേസിന്റെ വിധി വരാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ഇത്തരം ആരോപണം വന്നതു സംശയാസ്‌പദമാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി കേസിലെ പ്രതികള്‍ ടീഷര്‍ട്ടും ബര്‍മൂഡയുമണിയാന്‍ സമ്മതിച്ചുവെന്നാണ് മറ്റൊരു ആരോപണം. വിചാരണ തടവുകാര്‍ക്ക് വസ്ത്രധാരണത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഈ ആരോപണത്തിലും കഴമ്പില്ലെന്നും അലക്‌സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha