എം.കെ ദാമോദരനെ പറയുന്നവര്‍ കെ പി ദണ്ഡപാണിയെ മറന്നോ?

എം.കെ ദാമോദരനെ നിയമോപദേഷ്ടാവ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് വാദിക്കുന്നവര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന കെപി ദണ്ഡപാണിയും അദ്ദേഹത്തിന്റെ അഭിഭാഷക കമ്പനിയും സംസ്ഥാനത്തെ മുഴുവന്‍ കൊള്ളക്കാര്‍ക്കും വേണ്ടി കേസു വാദിച്ച കാര്യം എന്തേ മറന്നു പോകുന്നു. കെ പി ദണ്ഡപാണിയുടെ ഭാര്യയും മകനും അദ്ദേഹം അഡ്വക്കേറ്റ് ജനറല്‍ ആയിരിക്കെ സര്‍ക്കാരിനെതിരെ കേസു കൊടുത്തവര്‍ക്കെതിരെ കോടതിയില്‍ ഹാജരായിരുന്നു.
ഇക്കാര്യം ഉമ്മന്‍ചാണ്ടിക്ക് അറിയാവുന്നതു കൊണ്ടാണ് അദ്ദേഹം എം കെ ദാമോദരന്‍ വിഷയത്തില്‍ കമാന്ന് ഒരക്ഷരം മിണ്ടാത്തത്. രമേശ് ചെന്നിത്തലയ്ക്കും കാര്യമറിയാം. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കടമ അദ്ദേഹം നിര്‍വഹിക്കുന്നു എന്നു മാത്രം.
അഭിഭാഷകവൃത്തി ഒരു സ്വതന്ത്രതൊഴിലാണ്. കള്ളന്മാരും കൊള്ളക്കാരുമാണ് അവരുടെ കക്ഷികള്‍, മാന്യമായി ജീവിക്കുന്നവര്‍ക്കെതിരെ കേസു വരാറില്ലാത്തതു കാരണം അത്തരക്കാര്‍ സാധാരണ അഭിഭാഷകരെ കാണാറില്ല,. അഭിഭാഷകരെ സംബന്ധിച്ചിടത്തോളം കക്ഷികള്‍ അവര്‍ക്ക് കക്ഷികള്‍ മാത്രമാണ്. കൊള്ളക്കാരും കള്ളന്മാരുമല്ല.
എം കെ ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ല അദ്ദേഹം പിണറായി വിജയന്റെ ഉപദേഷ്ടാവ് മാത്രമാണ്. ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. എന്നു കരുതി അദ്ദേഹത്തിന് കൈരളി ചാനലില്‍ പ്രവര്‍ത്തിക്കാതിരിക്കാനാവുമോ
പ്രഗല്ഭരെയാണ് ഉപദേഷ്ടാക്കളായി തീരുമാനിക്കുന്നത്. അവര്‍ ഫ്രീയായി ഉപദേശം നല്‍കി കൊണ്ടിരുന്നാല്‍ അവരുടെ കഞ്ഞിയില്‍ പാറ്റ വീഴും. അതിനാല്‍ ഉപദേശകര്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി കേസു നടത്തിയേ മതിയാകൂ. എം കെ ദാമോദരനാകട്ടെ, കേരള ഹൈക്കോടതിയിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകനാണ്. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരാകുന്നതില്‍ മാത്രമാണ് തെറ്റ്. എന്നാല്‍ ദണ്ഡപാണിയുടെ കമ്പനി അങ്ങനെയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha