108 ആംബുലന്‍സുകള്‍ ഇനിയില്ല

വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതി ടീച്ചര്‍ കൊണ്ടു വന്ന 108 ആംബുലന്‍സുകള്‍ വിസ്മൃതിയിലേക്ക്. അന്നത്തെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായിട്ടാണ് സംസ്ഥാനങ്ങള്‍ക്ക് 108 ആംബുലന്‍സുകള്‍ നല്‍കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഷാജിമേത്തയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ വിവാദം മുറുകിയതോടെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം മറ്റൊരു ഏജന്‍സിക്ക് കൈമാറി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഇതില്‍ മാറ്റം വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പദ്ധതിയുണ്ടാകുമെന്നും കരുതി. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. 108 ആംബുലന്‍സുകള്‍ കട്ടപുറത്തായതോടെ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ചാകരയായി. വിവിധ മതസംഘനകള്‍ കൂട്ടത്തോടെ ആംബുലന്‍സുകള്‍ വാങ്ങാനാരംഭിച്ചു. മതസംഘടനകള്‍ ഓരോ ട്രിപ്പിലും ചാര്‍ജ് ചെയ്യുന്ന തുക കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും.
108 ആംബുലന്‍സുകളെ കച്ചവടം മുതലാക്കി തീര്‍ത്ത കഴിഞ്ഞ സര്‍ക്കാരാണ് ഇതിലെ ആദ്യ പ്രതി. 108 ആംബുലന്‍സുകള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു മൃതസജ്‌വിനിയായിരുന്നു 108 ആംബുലന്‍സുകള്‍. ഗുരുതര രോഗികളെ പോലും രക്ഷിക്കാനുള്ള സംവിധാനം 108 ആംബുലന്‍സുകളിലുണ്ട്.
https://www.facebook.com/Malayalivartha