മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവരക്കേടെന്ന് ചെന്നിത്തല

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവരക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി ദുരൂഹവും അപഹാസ്യവുമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്തെടുത്ത തീരുമാനങ്ങള്‍ മറയാക്കി മന്ത്രിസഭാ യോഗ തീരുമാനങ്ങളെല്ലാം രഹസ്യമാക്കി വക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ എടുത്തത് വിവാദ തീരുമാനങ്ങളാണെങ്കില്‍ അത് പിന്‍വലിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് വിവരം നല്‍കുന്ന ആളിന്റെ സുരക്ഷ കൂടി മുന്‍ നിര്‍ത്തിയാണ് . വിമശനങ്ങളെ തുടര്‍ന്ന് പുനപരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha