ഡ്യൂട്ടി സമയത്ത് മദ്യപിച്ച എസ്‌ഐയേയും പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു

ഡ്യൂട്ടി സമയത്ത് മദ്യപിച്ച എസ്‌ഐയേയും രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരേയും സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്‌ഐ കൃഷ്ണന്‍, എആര്‍ ക്യാമ്പിലെ സിപിഒമാരായ ജയേഷ്, രതീഷ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്.
രണ്ടു ദിവസം മുമ്പ് കാരണമില്ലാതെ ഇക്ബാല്‍ റോഡിലെ ഒരു കടയടപ്പിക്കാന്‍ ശ്രമിച്ച മൂവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പരിസരവാസികള്‍ ഹൊസ്ദുര്‍ഗ് സിഐയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു മൂവരേയും ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തി മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. സിഐ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് ചീഫ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha