ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ അറിയില്ല; ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ വനിതാ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിനിയായ എസ്.രാജലക്ഷ്മിയാണ് ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയത്.
ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നു വന്ന മറ്റ് കുട്ടികളോട് സംസാരിക്കാന്‍ കഴിയാത്തതിലും കോളജില്‍ ഇംഗ്ലീഷ് സംസാരിക്കണം എന്നത് നിര്‍ബന്ധമാക്കിയതിനോട് ഈ കുട്ടിക്ക് സഹകരിക്കാന്‍ പറ്റാത്തതിനാലുമാണ് ഇത്തരമൊരു കടുംകൈ പെണ്‍കുട്ടി ചെയ്തത്. തേനൂരിനടുത്ത് വാമദത്താണ് സംഭവം. വീട്ടുജോലിക്കാരിയായ അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഇംഗ്ലീഷില്‍ തനിക്ക് വേണ്ടത്ര കഴിവില്ലാത്തതിനാലാണ് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് രാജലക്ഷ്മി ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് താന്‍ അനുഭവിച്ചിരുന്ന മാനസിക പീഡനത്തില്‍ നിന്നു, രക്ഷപെടാന്‍ കൂടിയാണ് താന്‍ ഇതുചെയ്യുന്നതെന്നും തന്റെ മരണത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തമിഴ് മീഡിയം സ്‌കൂളില്‍ നിന്നു പ്ലസ് ടു പാസായ ശേഷമാണ് രാജലക്ഷ്മി ബിരുദപഠനത്തിന് ചേര്‍ന്നത്. കോളജിലെ കുട്ടികളുമായി സംസാരിച്ച് പിടിച്ചുനില്‍ക്കാന്‍ രാജലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മകളെ മറ്റൊരു കോഴ്‌സിലേയ്ക്ക് മാറ്റണമെന്ന് അമ്മ ആവശ്യപ്പെട്ടിരിന്നുവെന്നും കുട്ടിയുടെ അമ്മാവന്‍ പറയുന്നു
https://www.facebook.com/Malayalivartha