ആശ്വാസിക്കാം, ദേവയാനി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിസന്ധിക്ക് താല്‌ക്കാലിക ആശ്വാസം നല്‍കി ന്യൂയോര്‍ക്ക് കോടതി. നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് ദേവയാനി ഖോബ്രഗഡ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടെന്ന് ന്യൂയോര്‍ക്ക് കോടതി അറിയിച്ചു.
ദേവയാനിയെ അപമാനിച്ചതില്‍ മാപ്പു പറയണമെന്നും അവര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചത്. ദേവയാനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
ദേവയാനിയെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തെ സ്ഥിരം മിഷനിലേക്ക് മാറ്റിയതുകൊണ്ട് അവര്‍ സ്ഥലംമാറ്റത്തിനു മുന്‍പു ചെയ്ത കുറ്റത്തില്‍ നിന്നു നയതന്ത്ര സംരക്ഷണം ലഭിക്കില്ലെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha