Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസ് ഹെഡ്കോര്‍ട്ടേഴ്സിലെ ഹൈടക് സെല്ലിന്റെ ചുമതലയുള്ള അസിന്റന്റ് കമാണ്ടന്റ് വിനയകുമാരന്‍ നായര്‍

22 AUGUST 2016 03:39 PM IST
മലയാളി വാര്‍ത്ത

കാക്കിക്കുള്ളിലെ കാമഭ്രാന്തന്‍മാര്‍ കൂടുന്നോ. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ വിനയകുമാറിനെതിരെ നടപടി. ഹൈടെക്ക് സെല്ലിന്റെ ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥനെ നീക്കാന്‍ ഐജി മനോജ് ഏബ്രഹാം നിര്‍ദ്ദേശം നല്‍കി. സെമിനാറിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിഷയം ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുത്ത 'കൊക്കൂണ്‍ 2016' എന്ന ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ വേദിയില്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍. പരിപാടികളുടെ ചുമതലയില്ലാതിരുന്ന അസിസ്റ്റന്റ് കമാന്‍ഡന്റ് ഈ പരിസരത്ത് ഉണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇയാള്‍ മനപ്പൂര്‍വം ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയും പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞയുടന്‍ ഇയാളെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്താക്കി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി ലഭിക്കും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പ്രത്യേകം പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍. സ്ത്രീകളുടെ പരാതികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനില്‍നിന്നാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും കാണുന്നത്. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കുന്നത്. സൈബര്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു അതിബൃഹത്തായ വെല്ലുവിളിയായി കേരള പൊലീസ് ഏറ്റെടുക്കുകയും ഈ മേഖലയില്‍ സത്വര ശ്രദ്ധ ലഭിക്കുന്നതിനും ഉടന്‍ പ്രതികരിക്കുന്നതിനും വേണ്ടിയാണ് കേരള പൊലീസ് 'കൊക്കൂണ്‍' എന്ന പേരില്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ് നടത്തിയത്. ഏതായാലും സംഭവം പോലീസിന് ഒന്നാകെ മാനക്കേടുണ്ടാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends