Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി

24 AUGUST 2016 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി. എല്‍ഡിഎഫ് പ്രകടനപത്രികയിലെയും സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെയും പ്രഖ്യാപനമാണ് ഇതോടെ നടപ്പായത്. യുഡിഎഫ് ഭരണകാലത്ത് ഉണ്ടാക്കിവച്ച കുടിശ്ശികയ്‌ക്കൊപ്പം ഒരുമാസം മുന്‍കൂര്‍ ഗഡുവുമാണ് പെന്‍ഷന്‍കാരുടെ കൈകളിലെത്തുന്നത്. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളുംവഴി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈമാറും. സംസ്ഥാനമെങ്ങും കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണവും ആരംഭിച്ചു.
ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ബിപി നഗറില്‍ മണിവീണയില്‍ പി കൃഷ്ണന് വയോജന പെന്‍ഷന്‍ വീട്ടിലെത്തി കൈമാറി സഹകരണമന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷനായി. മുന്‍ സര്‍ക്കാര്‍ കുടിശികയാക്കിയതടക്കം 9,300 രൂപയാണ് കൃഷ്ണന് നല്‍കിയത്. ഇതേ വാര്‍ഡില്‍ 13,000 രൂപവരെ പെന്‍ഷന്‍ ഒന്നിച്ച് കിട്ടിയവരുമുണ്ട്.
ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളി പെന്‍ഷന് പുതുതായി അര്‍ഹത നേടിയ 135 പേര്‍ക്ക് ഉള്‍പ്പെടെ ധനമന്ത്രി ടി എം തോമസ് ഐസക് പെന്‍ഷന്‍ തുക വിതരണംചെയ്തു. എസ്ഡിവി സ്‌കൂള്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കയര്‍ഗ്രാമമൊന്നാകെ എത്തി. മുന്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ രണ്ടുമാസത്തെ പെന്‍ഷനും എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ച തുകയുമടക്കമാണ് വിതരണംചെയ്തത്. ഓരോരുത്തര്‍ക്കും 6200 രൂപ മുതല്‍ 10,400 രൂപവരെ വിതരണംചെയ്തു. ഇതോടൊപ്പം, കയര്‍പിരി സംഘങ്ങള്‍ക്കും മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്‌സ് ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍ക്കുള്ള പിഎംഐ, എംഡിഎ ആനുകൂല്യങ്ങളും വിതരണംചെയ്തു. സംസ്ഥാനത്തെ 65,974 പേര്‍ക്ക് കയര്‍ത്തൊഴിലാളി പെന്‍ഷനായി 45 കോടി രൂപയും 422 സംഘങ്ങള്‍ക്ക് പിഎംഐയായി 4.85 കോടിയും വിവിധ സംഘങ്ങള്‍ക്കുള്ള എംഡിഎയായി നാലുകോടി രൂപയും വിതരണം ചെയ്യുന്നതിന് ഇതോടെ തുടക്കമായി.
വയോധികര്‍, വിധവകള്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍ തുടങ്ങി 32 ലക്ഷത്തിലധികം നിരാംലബര്‍ക്കും അവശര്‍ക്കുമാണ് മുടങ്ങിക്കിടന്ന പ്രതിമാസ പെന്‍ഷന്‍ കുടിശ്ശികയടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. 3100 കോടി രൂപയാണ് ഇത്തരത്തില്‍ എത്തിക്കുന്നത്. സെപ്തംബറിലെ പെന്‍ഷന്‍ മുന്‍കൂറായും നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (24 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (46 minutes ago)

ഇനി ദളപതി യുഗം  (54 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends