Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

ടിജി രവിയുടെ മകന്‍ വിവാദത്തില്‍, പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് ഫോട്ടോയെടുത്തു, കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം, പരാതി നല്‍കിയ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചു

01 SEPTEMBER 2016 11:01 AM IST
മലയാളി വാര്‍ത്ത

സംഘമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അവരെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ യുവനടനെതിരെ അന്വേഷണം. പാലക്കാട് പത്തിരിപ്പാലയില്‍ പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് സെല്‍ഫിയെടുത്തെന്ന പേരില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ നടന്‍ ശ്രീജിത്ത് രവിയുടെ പേരിലുള്ള കാര്‍നമ്പറില്‍ എത്തിയ ആളാണ് പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് നഗ്‌ന സെല്‍ഫി എടുത്തതെന്നാണ് കണ്ടെത്തിയത്.

KL-08-BE-9054 നമ്പര്‍ കാറിലെ ഡ്രൈവര്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തെന്നാണ് പരാതി ലഭിച്ചത്. ഈ നമ്പര്‍ കാര്‍ യുവനടന്‍ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികളെ നഗ്‌നത കാണിച്ചത് ശ്രീജിത്ത് രവിയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ 27ന് പാലക്കാട് പത്തിരിപ്പാലയില്‍ വച്ചാണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി സെല്‍ഫി എടുക്കുന്നതിനിടെ സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നുമാണ് കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

അതിനിടെ പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം കൂടുതല്‍ വിവാദത്തിലായി. പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടികളിലൊരാളാണ് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് രാത്രി സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

രക്ഷിതാക്കള്‍ക്കോപ്പം പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ ഒറ്റപ്പാലം പൊലിസ് സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴോടെ വിളിക്കുകയും ഉടന്‍ ചെല്ലണമെന്നും ഇല്ളെങ്കില്‍ വനിതാപൊലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ പരാതിപ്പെട്ടത്. പൊലീസിന്റെ ഫോണ്‍കോള്‍ വന്നതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തക്ക സമയത്ത് വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഇടപെട്ട് പരാതി നല്‍കിയിട്ടും ഒറ്റപ്പാലം പൊലീസ് സംഭവത്തില്‍ കേസെടുത്തിരുന്നില്ല. മാത്രമല്ല വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്കു നല്‍കാതെ മൂടിവയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യാന്‍ കാരണം ശ്രീജിത്ത് രവിയുടെ പേര് ഇഇതില്‍ ഉള്‍പ്പെട്ടതു കൊണ്ടാണെന്നാണ് ആരോപണം. തൃശൂര്‍ നമ്പര്‍ കാറുമായത്തെി ഡ്രൈവര്‍ സീറ്റിലിരുന്ന് കുട്ടികള്‍ അടുത്തത്തെിയപ്പോള്‍ നഗ്നത കാണിച്ച് ഇയാള്‍ സെല്‍ഫി എടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. സമീപവാസികള്‍ ഓടിക്കൂടുന്നതു കണ്ട കാര്‍ വേഗത്തില്‍ ഓടിച്ചു പോകുകയും ചെയ്തു. കാര്‍ നമ്പറുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോള്‍ ശ്രീജിത്ത് രവിയാണെന്ന വ്യക്തമാവുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുട്ടികളെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കേസ് പിന്‍വലിച്ചില്ലങ്കെില്‍ ഭാവി ഇല്ലാതാകുമെന്നും മറ്റ് കള്ളക്കേസുകള്‍ ചുമത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ ബാക്കിയാണ് ഇന്നലെ നടന്നതെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നു കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവെയ്ക്കാന്‍ ഒറ്റപ്പാലം പൊലീസ് തയ്യാറായിട്ടില്ല. മദ്യലഹരിയില്‍ എത്തിയത് യുവനടന്‍ തന്നെയാണെന്നാണ് കുട്ടികള്‍ പരാതിപ്പെടുന്നതും.
കുട്ടികളുടെ പരാതിയില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്ന് ജില്ലാ കലക്ടറെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (9 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends