Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേഗനിയന്ത്രണം: ട്രെയിനുകള്‍ കാലിയായി

01 SEPTEMBER 2016 11:19 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ ഗതാഗതം താറുമാറായതോടെ റെയില്‍വേയെ കൈവിട്ട് യാത്രക്കാര്‍. കറുകുറ്റി ട്രെയിന്‍ അപകടത്തിനു പിന്നാലെ റെയില്‍വേ സമയക്രമം തെറ്റിയതോടെ ഈ റൂട്ടിലെ യാത്രികരുടെ എണ്ണത്തില്‍ വന്‍ കുറവ്. അപകടത്തെത്തുടര്‍ന്നു താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ട്രാക്കിലെ പ്രശ്‌നങ്ങള്‍മൂലം ട്രെയിനുകള്‍ വേഗം കുറച്ചോടാന്‍ നിര്‍ബന്ധിതമാകുകയും പല ട്രെയിനുകളും മണിക്കൂറുകള്‍ െവെകുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായത്.
തിരുവന്തപുരം പാലക്കാട് മേഖലയില്‍ ഓടുന്ന ട്രെയിനുകളിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ ഉള്‍പ്പെടെയായി യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
കറുകുറ്റി അപകടമുണ്ടായതിനു പിന്നാലെ ഞായറാഴ്ച സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. കോട്ടയം റൂട്ടില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പിറ്റേന്നു മുതല്‍ ഗതാഗതം പഴയ നിലയിലാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സമയം പാലിക്കാന്‍ ട്രെയിനുകള്‍ക്കു കഴിഞ്ഞില്ല.
വേഗനിയന്ത്രണത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ട്രെയിനുകള്‍ െവെകിയോടുമെന്നാണു റെയില്‍വേ അറിയിച്ചിരുന്നതെങ്കിലും മൂന്നു മണിക്കൂര്‍വരെ െവെകി. പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വരെയും ദീര്‍ഘദൂര എക്‌സ്പ്രസുകള്‍ മൂന്നുമണിക്കൂര്‍ വരെയുമാണ്‌ െവെകിയോടിയത്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെയുള്ള പാതയില്‍ മുപ്പതിലേറെ സ്ഥലത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ 20, 30 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.
വേഗനിയന്ത്രണം ദീര്‍ഘദൂര ട്രെയിനുകളേക്കാള്‍ ദോഷകരമായി ബാധിച്ചതു ഹ്രസ്വദൂര ട്രെയിനുകളിലാണ്. നിറയെ യാത്രക്കാരുമായി മംഗലാപുരത്തുനിന്നു വന്നു നാഗര്‍കോവിലേക്കു പോയിരുന്ന പരശുറാം എക്‌സ്പ്രസ് ഇപ്പോള്‍ കോട്ടയം വഴി കടന്നുപോകുന്നത് ആളൊഴിഞ്ഞ ബോഗികളുമായാണ്. വേണാട് എക്‌സ്പ്രസിന്റെ ഇരുവശങ്ങളിലേക്കുമുള്ള യാത്രയിലും യാത്രക്കാര്‍ കുറവാണ്. കാലുകുത്താന്‍ ഇടമില്ലാത്തവിധം കോട്ടയത്തു രാത്രിയില്‍ എത്തിയിരുന്ന മലബാര്‍ എക്‌സ്പ്രസിലും ഇപ്പോള്‍ തിരക്കു കുറഞ്ഞു.കണക്ഷന്‍ ട്രെയിനുകളെ ആശ്രയിക്കുന്നവരും വെട്ടിലായിരിക്കുകയാണ്.
വെകിയോടുന്ന ട്രെയിനില്‍ കയറിയാല്‍ സമയത്തെത്തില്ലെന്നതാണു മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പോലും റദ്ദാക്കാന്‍ യാത്രക്കാരെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട്, വഞ്ചിനാട് എക്‌സ്പ്രസുകളിലും തിരക്കൊഴിഞ്ഞിരിക്കുന്നു. യാത്രക്കാരില്‍ പലരും കെ.എസ്.ആര്‍.ടി.സി. ബസുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
എന്നാല്‍, എം.സി. റോഡ് വഴി തിരുവനന്തപുരത്തിനും തിരികെയും പോകുന്നവര്‍ക്കു പന്തളത്തെ പാലം നിര്‍മാണം യാത്രാദുരിതം സൃഷ്ടിക്കുന്നുണ്ട്. അതേസമയം റെയില്‍വേയുടെ നഷ്ടം കെ.എസ്.ആര്‍.ടി.സിക്കു നേട്ടമായി. കറുകുറ്റി അപകടത്തിനു പിന്നാലെ, കെ.എസ്.ആര്‍.ടി.സി. പ്രഖ്യാപിച്ച ഷെഡ്യൂളുകള്‍ പലതും പിന്‍വലിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (49 minutes ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (1 hour ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (1 hour ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (1 hour ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (1 hour ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (2 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (2 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (2 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (2 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (2 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (3 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (3 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (3 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (3 hours ago)

Malayali Vartha Recommends