Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ നഗ്‌നത കാട്ടി സെല്‍ഫിയെടുത്തതില്‍ അന്വേഷണം, നിഷേധിച്ച് നടന്‍ ശ്രീജിത് രവി

01 SEPTEMBER 2016 01:44 PM IST
മലയാളി വാര്‍ത്ത

സത്യം പറയുന്നതാര് തല പുകച്ച് പോലീസ്. പരാതിയില്‍ കഴമ്പുള്ളതിനാല്‍ കഠിനതീരുമാനമെടുക്കാന്‍ പോലീസ്. ചൈല്‍ഡ്‌ലൈന്‍ തീരുമാനിച്ചാല്‍ നടന്‍ അകത്തുപോകും. നടന്‍ ശ്രീജിത് രവിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ നഗ്‌നത കാണിച്ച് സെല്‍ഫി എടുത്തതായി പരാതി. പത്തിരിപ്പാലയിലെ മൗണ്ട് സിനിമ പബല്‍ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവവുമായി തനിക്ക ബന്ധമില്ലെന്നും പോലീസിനെ ഇക്കാര്യം അറിയിച്ചതായും നടന്‍ ശ്രീജിത് രവി സൗത്ത് ലൈവിനോട് പ്രതികരിച്ചു. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും അപമര്യാദയായും അശ്ലീലമായും പെരുമാറിയതായുമാണ് പരാതി.
കൂട്ടമായി സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെത്തി കെഎല്‍ 8 ബിഇ 9054 എന്ന നമ്പര്‍ കാര്‍ ഓടിച്ചിരുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ കാര്‍ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. നഗ്‌നതാ പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത് രവിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും ഒറ്റപ്പാലം പോലീസ് പറഞ്ഞു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാള്‍ പെണ്‍കുട്ടികള്‍ക്ക് അരികില്‍ നിന്ന് കാര്‍ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പോലീസ് ഇന്ന് മൊഴിയെടുക്കും. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.
ഞാന്‍ ആ ഭാഗത്ത് സിനിമയുടെ ചിത്രീകരണത്തിന് ഉണ്ടായിരുന്നത് എന്നത് സത്യമാണ്. അനീഷ് അന്‍വറിന്റെ ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായി എന്റെ വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്തിരിക്കാനാണ് സാധ്യത. എന്നെ കണ്ടാല്‍ ഈ കുട്ടികളില്‍ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ ആകില്ലേ. പോലീസ് സ്്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചത് പ്രകാരം കുട്ടികളെയും രക്ഷിതാക്കളെയും കണ്ടിരുന്നു. ഈ ഛായയുള്ള ആളാണെന്ന് കുട്ടികള്‍ പറഞ്ഞതായിട്ടാണ് അറിയുന്നത്. അവരെന്താണ് മൊഴി കൊടുത്തത് എന്നറിയില്ല. മുണ്ട് പൊക്കിക്കാണിച്ചു അശ്ലീല പ്രദര്‍ശനം നടത്തി എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ മദ്യപിക്കുന്ന ആളല്ല. െ്രെഡവറല്ല ഞാന്‍ തന്നെയാണ് വണ്ടിയെടുക്കാറുള്ളത്. വേറെ ആരെങ്കിലും ഈ നമ്പര്‍ വ്യാജമായി ഉപയോഗിച്ചതാണോ കുട്ടികള്‍ക്ക് നമ്പര്‍ എഴുതിയെടുത്തതില്‍ തെറ്റിയതാണോ എന്നറിയില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടാകും. അവരുടെ പരാതിയില്‍ പറയുന്ന സ്ഥലത്തിന് അടുത്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഒരാഴ്ചയിലേറെയായി ഞാന്‍ ഷൂട്ടിംഗിന് അതുവഴി വണ്ടിയെടുത്ത് പോകാറുണ്ട്. ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യുന്ന ദിവസമാണ് ഈ സംഭവം നടന്നതായി പറയുന്നത്. പതിനഞ്ച് മിനുട്ടോളം ഈ കുട്ടികളെ പിന്തുടര്‍ന്നുവെന്നാണ് പറയുന്നത്. അവര്‍ക്ക് അങ്ങനെയാണെങ്കില്‍ എന്നെ കണ്ടാല്‍ തിരിച്ചറിയില്ലേ. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. നടന്‍ സമൂഹത്തില്‍ വലിയ നിലയിലുള്ള ആളാണെന്നും അപമാനിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളുടെ ഭാവി അവതാളത്തിലാകുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ഒറ്റപ്പാലം എസ് ഐ ആദംഖാന്‍ നിഷേധിച്ചു.
പരാതി തന്നയുടന്‍ ഈ നമ്പരിലുള്ള വണ്ടിയുടെ ഉടമയെ കണ്ടെത്താനാണ് ശ്രമിച്ചത്. പിടിഎ മീറ്റിംഗിന് ശേഷം കേസ് കൊടുക്കണോ എന്ന കാര്യം തീരുമാനിക്കാമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നത്. കുട്ടികളെ മൊഴി എടുക്കാന്‍ പോകുന്നതേയുള്ളൂ. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കള്ളമാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാകില്ലെന്നും എസ് ഐ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (7 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends