നോട്ടെണ്ണല്‍ യന്ത്രമുള്‍പ്പെടെ 15 ലക്ഷം രൂപയുടെ കള്ളപ്പണവുമായി പിടിയില്‍

വാഹന പരിശോധനക്കിടെ കളളനോട്ട് ഉള്‍പ്പടെ അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപയുടെ കുഴല്‍ പണം പോലീസ് പിടികൂടി. വിവിധയിടങ്ങളിലായി വിതരണം ചെയ്യാനുളള കുഴല്‍പണമാണെന്ന് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ പിന്‍സീറ്റിനടിയില്‍ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.സംഭവത്തില്‍ മൊറയൂര്‍ സ്വദേശി പാത്തൊടുവില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെ (56) പോലീസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ പണത്തില്‍ 13,000 രൂപ കളളനോട്ടാണെന്നും കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12 ഓടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിക്ക് സമീപം പോത്തവെട്ടിപ്പാറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് 15,22,920 രൂപ കണ്ടെത്തിയത്.
പോലീസ് ബാങ്കില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് പിടികൂടിയതില്‍ 13,000 രൂപ കളളനോട്ടാണെന്ന് മനസ്സിലായത്. പിന്നീട് ഇയാളുടെ മൊറയൂര്‍ വാലഞ്ചേരിയിലെ വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ നോട്ടെണ്ണല്‍ യന്ത്രം, ഫാക്സ് മെഷീന്‍ എന്നിവയും പിടികൂടി. ഇയാള്‍ യാത്ര ചെയ്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 500 രൂപയുടെ 26 കള്ളനോട്ടുകളായിരുന്നു പിടി കൂടയതില്‍ ഉണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി ദേബേഷ് ബെഹറയുടെ നിര്‍ദേശ പ്രകാരം കെണ്ടോട്ടി സി.ഐ. പി.കെ സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.എ സാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിയാഉല്‍ ഹഖ്, വി.ഹരിദാസ്, തുളസി എന്നിവരടങ്ങുന്ന സംഘമാണ് കുഴപ്പല്‍പ്പണ വേട്ടനടത്തിയത്.
https://www.facebook.com/Malayalivartha