കെ ബാബു ഇനി അകത്തോ പുറത്തോ ? വിജിലൻസ് രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

മുന്‍ എക്‌സൈസ് മന്ത്രി മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും വീടുകളിലടക്കം പത്തു കേന്ദ്രങ്ങളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ സമർപ്പിക്കും. അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറിടത്തെ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളുമാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
പെൺമക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ കഴിഞ്ഞ ദിവസം വിജിലൻസ് പൂട്ടി മുദ്രവച്ചിരുന്നു. ഇതും ഇന്ന് തുറന്നു പരിശോധിക്കും.വിജിലൻസ് നടത്തിയ പരിശോധനയിൽ ബാബുവിന്റെ വീട്ടില്‍ നിന്നും 30 രേഖകളും മുഖ്യ ബിനാമിയെന്നു വിജിലന്‍സ് ആരോപിക്കുന്ന വ്യക്തിയുടെ വീട്ടില്‍ നിന്നും 85 രേഖകളും പിടിച്ചെടുത്തതായാണ് വിവരം. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും.
കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലും തുടര്‍വിവര ശേഖരണവും ഇന്നു തന്നെ ആരംഭിക്കുമെന്നാണ് വിവരം. കെ.ബാബുവിനെതിരെ ഉയർന്ന പല ആരോപണങ്ങളിൽ ഒന്ന് എന്ന നിലയിൽ റിനൈ മെഡിസിറ്റിക്കെതിരെ ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെടുത്തി റിനൈ മെഡിസിറ്റിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും വേദനാജനകവുമാണെന്ന് എംഡി കൃഷ്ണദാസ് പോളക്കുളത്ത് പറഞ്ഞു.
വിജിലൻസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണു ബാബു ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തത്. എന്നാൽ, ഇതിൽ ഒരിടത്തും ബാബുവിന് റിനൈ മെഡിസിറ്റിയിൽ ഉടമസ്ഥാവകാശമോ, പങ്കാളിത്തമോ, മറ്റേതെങ്കിലും ബന്ധമോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. പോളക്കുളത്ത് ഗ്രൂപ്പിന്റെ സംരംഭങ്ങളിലൊന്നും താനും സഹോദരങ്ങളുമല്ലാതെ ആരും പങ്കാളികളായിട്ടില്ലെന്നും കൃഷ്ണദാസ് വിശദീകരിച്ചു.അതേസമയം, ബാബുവിനൊപ്പം വിജിലൻസ് പ്രതി ചേർത്ത മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബാബുറാമും റോയൽ ബേക്കേഴ്സ് ഉടമ മോഹനനും വിജിലൻസിന്റെ കണ്ടെത്തലുകൾ നിഷേധിച്ചു രംഗത്തെത്തി.
കഴിഞ്ഞ ദിവസമായിരുന്നു കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും ബേക്കറി ഉടമ മോഹനന്റെ വീട്ടില്‍ നിന്നും ആറര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha