കോടതിയും കൈവിട്ടു, മകളെയും കൂട്ടി തീകൊളുത്തി ആത്മഹത്യക്കുള്ള ശ്രമം പരാജയപ്പെട്ടു, ഭാര്യ വീട്ടില്‍ പ്രബീഷിന്റെ ആത്മഹത്യക്കു കാരണം മകളെ അമ്മയോടൊപ്പം വിടാനുള്ള കോടതി വിധി

ഭാര്യ ഭര്‍തൃ ബന്ധത്തിലെ വിള്ളല്‍ അവസാനിച്ചത് ഭര്‍ത്താവിന്റെ ആത്മഹത്യയോടെ. ഭാര്യവീട്ടിലെത്തി പെട്രോളൊഴിച്ചു തീകൊളുത്തി സാരമായ പരുക്കോടെ ചികില്‍സയിലായിരുന്ന കുന്നംകുളം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ് (40) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ മരിച്ച പ്രബീഷിന്റെ സംസ്‌കാരം നടത്തി.
നാലു വര്‍ഷമായി ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രബീഷും ഭാര്യ ദീപയുമായുള്ള വിവാഹ മോചന കേസ് കോടതിയില്‍ നടക്കുകയായിരുന്നു. തന്റെ 11 വയസുള്ള മകളെ ഭാര്യ ദീപയോടൊപ്പം താമസിപ്പിക്കാനുള്ള കോടതി ഉത്തരവിട്ടതാണ് പ്രബീഷിന്റെ ആത്മഹത്യക്കു കാരണമായത്. വ്യാഴാഴ്ച രാത്രി ഏഴോടെ മറ്റം ചെട്ടിയാംകുളത്തായിരുന്നു സംഭവം നടന്നത്. മകളെ വിട്ടു നല്കാന്‍ ഭാര്യ തയാറാവത്തിന് തുടര്‍ന്ന് പ്രബീഷ് ദീപയുടെ വീട്ടിലെത്തി പെട്രോളൊഴിച്ചു ആത്മഹത്യക്കു ശ്രമിക്കുകയായിരിക്കുന്നു.
മകളേയും ഒപ്പം കൂട്ടിയുള്ള ആത്മഹത്യയാണ് പദ്ധതിയിട്ടത്. എന്നാല്‍ ഭാര്യയും ഭാര്യയുടെ അമ്മയുടെ തടഞ്ഞതിനാല്‍ അത് നടന്നില്ല. ആത്മഹത്യാ ശ്രമം ചെറുക്കുന്നതിനിടയില്‍ പ്രബീഷിന്റെ ഭാര്യ മറ്റം ചെട്ടിയാംകുളം താമരശേരി മോഹനന്റെ മകള്‍ ദീപ (29), മകള്‍ പൃഥ്യ (11), ദീപയുടെ അമ്മ രതി (55) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.
തീ പടര്‍ന്നതോടെ മകളെ പിടിച്ച പ്രബീഷിനെ തടയുന്നതിനിടയിലാണു രതിക്കും ദീപയ്ക്കും പൊള്ളലേറ്റത്. ഇവര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നു വര്‍ഷം മുമ്പു വിവാഹിതരായ പ്രബീഷും ദീപയും നാലു വര്‍ഷമായി വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. പ്രബീഷിന് ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ താന്‍ മകളുമായി ആത്മഹത്യ ചെയ്യുമെന്നു കോടതിയില്‍ വച്ചു ദീപയോടു പറഞ്ഞ രാത്രിയാണു പ്രബീഷ് തീകൊളുത്തിയത്.
https://www.facebook.com/Malayalivartha