നമുക്ക് മാതൃകയായി നിന്നവരെ ഓര്‍ക്കാനായി വീണ്ടുമൊരു അദ്ധ്യാപകദിനം

സമൂഹത്തില്‍ അറിവിനു വെളിച്ചമേകുന്ന അദ്ധ്യാപകര്‍ നല്‍കുന്ന മഹത്തായ സംഭാവനയ്ക്കുള്ള സ്മരണാര്‍ത്ഥമാണ് ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനമായി ആചരിയ്ക്കുന്നത്. അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
'മാതാ പിതാ ഗുരു ദൈവം' എന്നാണല്ലോ. മാതാവും പിതാവും കഴിഞ്ഞാല്‍ ഗുരുവാണ് എല്ലാം. അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് മാത്രമല്ല അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റുന്നത് മറിച്ച് സമൂഹത്തില്‍ നല്ല വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിനു പിന്നിലും അദ്ധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനമുണ്ട്.
കുട്ടികളോടുള്ള നയപരമായ പെരുമാറ്റം, താന്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നല്ല അറിവ്, വ്യക്തിവൈഭവം, ഫലിതരസികത, കലാബോധം, പ്രഗത്ഭ്യം തുടങ്ങിയ ഗുണങ്ങളും അദ്ധ്യാപകന് ആവശ്യമാണ്. തുറന്ന മനസ്സോടെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ഇടപെടണം.
എല്ലാവരുടെ ഓര്‍മ്മയിലും നല്ലൊരു മാഷ് ഉണ്ടാവും. നമ്മെ നന്നായി പഠിപ്പിച്ചവര്‍, നമ്മെ സ്‌നേഹിച്ചവര്‍, വഴികാട്ടിയവര്‍, പ്രോത്സാഹിപ്പിച്ചവര്‍, നമുക്ക് മാതൃകയായി നിന്നവരെ നമുക്കൊരിക്കലും മറക്കാനാവില്ല. അത്തരത്തിലുള്ള അദ്ധ്യാപകരെ ഓര്‍ക്കുന്നതിനുവേണ്ടിയുള്ള നല്ലൊരു അവസരമാണ് അദ്ധ്യാപക ദിനം. 1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചുവരുന്നത്
https://www.facebook.com/Malayalivartha