റെയ്ഡ് പേടിയില്‍ യുഡിഎഫ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവടക്കം വിജിലന്‍സിന്റെ വലയില്‍, പ്രതിസന്ധി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതൃത്വം

രമേശ് ചെന്നിത്തലയടക്കമുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. ബാര്‍ക്കോഴക്കേസില്‍ ആരോപണം നേരിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുവരെയും ഉടന്‍ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരും ഐ ഗ്രൂപ്പ് നേതാക്കന്‍മാരാണ്.
നേരത്തെ ആരോപണ വിധേയനായ കെ ബാബുവിനെതിരെയും കെഎം മാണിക്കെതിരെയും വിജിലന്‍സ് കേസെടുത്തിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാന്ദന്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണം മാണിയിലേക്കും കെ ബാബുവിലേക്കുമായി ചുരുങ്ങി. പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിഎസിന്റെ ആരോപണം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാര്‍ക്കോഴക്കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും കോടികള്‍ നേട്ടം കൊയ്തവര്‍ ഇപ്പോഴും സുരക്ഷിതരാണെന്നും കെ എം മാണി പറഞ്ഞിരുന്നു. ബാര്‍മുതലാളി ബിജുരമേശിന്റെ മൊഴിയും നിര്‍ണായകമാകും. വിഎസ് അച്യുതാനന്ദന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തും. മാത്രമല്ല ശിവകുമാറിനെതിരെ ഉയര്‍ന്ന അനധികൃത സ്വത്തിടപാടുകള്‍,ബിനാമി ഇടപാടുകളടക്കമുള്ള ആരോപണങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
വിജിലന്‍സ് പരിശോധന ബാബുവില്‍ മാത്രം ഒതുങ്ങില്ലെന്നും മറ്റ് ചില മന്ത്രിമാരുടെ വരവ് ചിലവ് കണക്കുകയും സ്വത്ത് സമ്പാദനവുമെല്ലം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇതാണ് യുഡിഎഫ് ക്യാമ്പിനെ പരിഭ്രാന്തരാക്കുന്നത്. ജനോപകാര പ്രദമായ ഒട്ടേറെനടപടികള്‍ ചെയ്‌തെങ്കിലും അഴിമതിയാരോപണങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശോഭ കെടുത്തിയത്. ബാര്‍കോഴയും സോളാറും, കോഴി, സ്വര്‍ണകടത്ത് നികുതികളടക്കം ഒട്ടേറെ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വലംകൈയ്യായാണ് കെ ബാബുവിനെ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ വിജിലന്‍സ് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ നേര്‍ക്ക് ഉയര്‍ന്ന ആരോപണങ്ങള്‍ അന്ന് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അതീവ ഗൗരവമുള്ള ക്രമക്കേടുകളാണ് ഇവരുടെ പേരില്‍ ഉയര്‍ന്നത്.
ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെകുറിച്ച് പ്രതികരിക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കൂട്ടാക്കാത്തത് കോണ്‍ഗ്രസിലെ ചേരിത്തിരുവാണ് വ്യക്തമാകുന്നത്. എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി മാത്രമാണ് റെയ്ഡിനെ എതിര്‍ത്ത് രംഗത്ത് വന്നത്. അന്വേഷണം ഐ ഗ്രൂപ്പ് നേതാക്കളില്‍ കൂടിഎത്തുബോള്‍ സുധീരന് സ്വാഭാവികമായി പ്രതികരിക്കേണ്ടിവരും.
തെരഞ്ഞെടുപ്പില്‍ ബാബുവിനും ബെന്നിബഹ്‌നാനും കെസി ജോസഫിനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കുന്നതിനെ വിഎം സുധീരന്‍ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് വിഎം സുധീരന്‍ പ്രതികരിക്കുന്നില്ലെന്ന് ഉറപ്പാണ്. വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള അന്വേഷണം മുന്നില്‍ നിര്‍ത്തി വിജയമുറപ്പില്ലാത്ത പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമം.
https://www.facebook.com/Malayalivartha