കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍വര്‍ദ്ധനവ്, ഓണത്തിന് മലയാളി കുടിച്ചത് 410 കോടി രൂപയുടെ മദ്യം

ഓണക്കാലത്ത് കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് 410 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബാറുകള്‍ അടച്ചു പൂട്ടിയതൊന്നും മലയാളികളുടെ മദ്യപാനത്തിന് തടസമാകുന്നില്ലെന്നാണ് ഓണക്കാലത്തെ കണക്കുകള്‍ തെളിയിക്കുന്നത് .കഴിഞ്ഞ വര്‍ഷം ഇതേസമയം വിറ്റഴിച്ചത് 353.08 കോടി രൂപയുടെ മദ്യമാണ്.
ഉത്രാട ദിനത്തില്‍ മാത്രം കേരളം കുടിച്ചത് 58.01 കോടി രൂപയുടെ മദ്യമാണ്.കഴിഞ്ഞ ഉത്രാട നാളില്‍ 59 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. അതായത് ഉത്രാട നാളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു കോടി രൂപയുടെ മദ്യത്തില്‍ കുറവുണ്ടായി എന്നര്‍ത്ഥം.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെട്ട ഇരിങ്ങാലക്കുടയില്‍ ഓണ ദിവസം മാത്രം വിറ്റത് 53.85 ലക്ഷം രൂപയുടെ മദ്യമാണ്. നീണ്ട അവധികള്‍ ലഭിച്ച ഈ മാസം ഇതിനകം 532 .34 കോടി രൂപയുടെ മദ്യം ഇതിനകം വിറ്റഴിച്ചു.
സെപ്തംബര്‍ 6 മുതല്‍ 9 വരെയുള്ള നാലു ദിവസം 183 കോടിയുടെ മദ്യവില്‍പനയാണ് ബിവറേജസ് കോര്‍പ്പറേഷനിലൂടെയും കണ്‍സ്യൂമര്‍ ഫെഡിലൂടെയും നടന്നത്. മുന്‍ വര്‍ഷം ഇത് 147 കോടി രൂപയായിരുന്നു. 37 കോടി രൂപയാണ് ആദ്യ നാലു ദിവസങ്ങളിലെ ലാഭം. സെപ്തംബര്‍ 6 ന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ 7 ന് അത് 47 കോടി രൂപയായി ഉയര്‍ന്നു.
8 ന് 44 കോടി രൂപയുടേയും 9 ന് 49 കോടി രൂപയുടേയും മദ്യമാണ് ചെലവായത്.
2015ലെ ഓണ സീസണില്‍ 300 കോടിയായിരുന്നു ബിവറേജസ്‌കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും വിറ്റു തീര്‍ത്തത്. അതില്‍ പൂരാടം, ഉത്രാടം, തിരുവോണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 180 കോടി രൂപയ്ക്കടുത്ത് മദ്യ വില്‍പന നടന്നിരുന്നു. 2014ല്‍ 216 കോടിയായിരുന്നു കേരളത്തിലെ മദ്യവില്‍പന.
https://www.facebook.com/Malayalivartha