കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. വേലൂര്‍ സ്വദേശികളായ പ്രദീപ് കുമാര്‍(32), അമര്‍നാഥ് (35) എന്നിവരാണ് മരിച്ചത്്. ഇവര്‍ സഞ്ചരിച്ച കാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്നാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.
ഗാന്ധിറോഡ് ജംഗ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-നായിരുന്നു അപകടം. ബീച്ച് ഭാഗത്തുനിന്നുമെത്തിയ കാര്‍ മാവൂര്‍റോഡിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്നു.
അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha