ജോയിയെ തേടി ഭാഗ്യം എത്തിയത് മന്ത്രി ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ രൂപത്തില്‍

ജോയി ഇപ്പോള്‍ പ്രതീക്ഷ ഭവനിലെ അന്തേവാസിയല്ല. ഇനി പഴയതു പോലെ ഉറ്റവരും ബന്ധുക്കളുമുള്ള തന്റെ സ്വന്തം വീട്ടിലായിരിക്കും ജോയി താമസിക്കുക. അതിന് ജോയിയ്ക്ക് തുണയായതോ മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റും.
തിരുവോണദിനത്തിലാണ് ആ ഭാഗ്യം ജോയിയെ തേടിയെത്തിയത്. മന്ത്രി കെ.ടി.ജലീലിനൊപ്പംനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ജോയിയോ മന്ത്രിയോ അറിഞ്ഞില്ല, അത് ഉറ്റവര്‍ക്ക് അടുത്തെത്താനുള്ള വഴി ആകുമെന്ന്.
ഓണാഘോഷത്തിനിടെ ജോയിക്കൊപ്പംനിന്ന് എടുത്ത ഫോട്ടോ മന്ത്രി കെ.ടി.ജലീല്‍ തന്റെ ഫെയ്‌സ് ബുക് പേജില്‍ പോസ്റ്റ് ചെയ്തതോടെ രണ്ടരവര്‍ഷം മുന്‍പ് തൃശൂരിലെ ചേര്‍പ്പില്‍നിന്നു കാണാതായ ജോയിയെ തേടി ബന്ധുക്കളെത്തി. ഇന്നലെ വൈകിട്ടു തവനൂരിലെ പ്രതീക്ഷാഭവനില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെ ജോയി വീട്ടിലേക്ക് യാത്രതിരിച്ചു.
വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വ്യക്തമായി പറയാന്‍ കഴിയാതിരുന്ന ജോയിക്ക് മന്ത്രിയുടെ ഫെയ്‌സ് ബുക് പോസ്റ്റാണ് തുണയായത്. ഓണാഘോഷത്തിനായി എത്തിയ മന്ത്രിയുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കണമെന്ന് ജോയി ആവശ്യപ്പെടുകയായിരുന്നു.
2013 ലാണ് ജോയി ബസ് യാത്രയ്ക്കിടെ വഴി തെറ്റി കോഴിക്കോട് എത്തുന്നത്. പിതാവിന്റെ സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെ ബസ് മാറിക്കയറുകയായിരുന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്നു കണ്ടെത്തിയ ജോയിയെ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് തവനൂര്‍ പ്രതീക്ഷാഭവനിലേക്കു മാറ്റിയത്.
https://www.facebook.com/Malayalivartha