ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു, മകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു

വീണ്ടുമൊരു ട്രെയിന്‍ ദുരന്തം കൂടി. റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു. അമ്മയ്ക്കു പിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു. മകള്‍ തല്‍ക്ഷണം മരിച്ചു. ഇന്നലെ രാത്രി 8.30 ന് കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
കരുനാഗപ്പള്ളി രവീഷ് ഭവനത്തില്‍ രവീന്ദ്രന്റെ മകള്‍ 22 കാരിയായ സൂര്യയാണ് മരിച്ചത്. 52 വയസ്സുള്ള അമ്മ സതിയെ സാരമായ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കമാലിയില്‍ പഠിക്കുന്ന സൂര്യയുടെ അനുജത്തിയെ കോളെജിലാക്കി ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്നു രണ്ടുപേരും.
ഉറങ്ങിപ്പോയത് കാരണം സ്റ്റേഷന്‍ എത്തിയ വിവരം അറിഞ്ഞില്ല. പെട്ടെന്ന് ട്രയിനില്‍ നിന്ന് ചാടിയിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അമ്മ ചാടുന്നത് കണ്ട് മകളും ചാടുകയായിരുന്നു.
ഉടന്‍ എല്ലാവരും ബഹളം ഉണ്ടാക്കിയതോടെ ലോക്കോപൈലറ്റ് ട്രെയിന്‍ ബ്രേക്ക് ചെയ്തു.
https://www.facebook.com/Malayalivartha