കടയ്ക്കല്‍ പീഡനം; 90 കാരിയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം; പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

സംഭവത്തിന്റെ സത്യം അറിയാതെ പോലീസും കുഴങ്ങുന്നു. കടയ്ക്കലില്‍ 90 കാരിക്കു നേരെ പീഡനശ്രമമുണ്ടായ സംഭവത്തില്‍ ഇരയായ വൃദ്ധയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. വൃദ്ധയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. പിന്നീട് ഭാവിയില്‍ മൊഴി മാറ്റാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്. വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയോടെയാണ് വിജയകുമാര്‍ എന്ന ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൃദ്ധ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, പ്രകൃതി വിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോണഗ്രസ് പ്രവര്‍ത്തകനായ ബാബു എന്ന് വിളിക്കുന്ന വിജയകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും പീഡനശ്രമത്തിന് പരാതി ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ആളാണ് പ്രതിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
തിരുവോണ ദിവസം രാത്രി 11 മണിയോടെ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ബാബുവിനെതിരായ പരാതി. പീഡനശ്രമത്തിന് ഇരയായ വൃദ്ധയുടെ രഹസ്യമൊഴിയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കടയ്ക്കലില്‍ പ്രതിഷേധ ധര്‍ണ നടത്തും. അതേ സമയം സംഭവവും വാര്‍ത്തയും കെട്ടുകഥയാണെന്നും പ്രചരണമുണ്ട്.
https://www.facebook.com/Malayalivartha



























