പെണ്ണുങ്ങളുണ്ടെങ്കില്‍ ഏതുവമ്പനെയും വീഴ്ത്താം; തുനിഞ്ഞിറങ്ങിയ ക്വട്ടേഷന്‍ സംഘം ഹോംനഴ്‌സിങ് സംഘത്തിന്റെ പേരില്‍ നടത്തിയത് വ്യാപകമായ ചതി

ഹോംനഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ചു പെണ്‍വാണിഭ സംഘം നടത്തി യുവാക്കളെയും വന്‍ വ്യവസായികളെയും അടക്കം കുടുക്കിയ കേസിലെ പ്രധാന കണ്ണികള്‍ പിടിയില്‍. ജോലിയ്ക്കും ബിസിനസിനും എന്ന പേരില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് സംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വഴുതയ്ക്കാട് വിഘ്‌നേഷ് നഗര്‍ എ.എം ഹൗസില്‍ ജോമോനാണ് (23) സ്ത്രീകളെ ഉപയോഗിച്ച് യുവാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്തത്. പത്താം കല്‍സില്‍ പഠിപ്പൊക്കെ നിറുത്തി ചില്ലറ ചുറ്റിക്കളികളുമായി കറങ്ങി നടന്ന ജോമോന്‍ തട്ടിപ്പിന്റെ ഉസ്താദാണ്. ഇതിനായി വലിയതുറ , പൂന്തുറ സ്വദേശികളുമായ രഞ്ജിത്ത്, അന്‍വര്‍, ജെയ്‌സണ്‍ എന്നിവരുടെ സഹായവും കിട്ടി. നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു ഇവര്‍. പൂന്തുറ, വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളില്‍ കുഴല്‍പ്പണം വിതരണവുമായി ബന്ധപ്പെട്ട് സ്ഥിരമായി വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചിലരെ വിരട്ടി പണം തട്ടി.
അനധികൃത പണം ഇടപാടായതിനാല്‍ പണം നഷ്ടപ്പെട്ടാലും പരാതിക്കാരായി ആരും രംഗത്തുവരില്ലെന്ന് ഉറപ്പിച്ചായിരുന്നു നീക്കം. പണം കൈപ്പറ്റേണ്ടവരുടെ ഫോണ്‍നമ്പരുകള്‍ ചെറിയ തുണ്ടുപേപ്പറുകളില്‍ നോക്കി വിളിക്കുകയും വഴി അന്വേഷിക്കുകയും ചെയ്ത യുവാവിനെ ആഴ്ചകളോളം നിരീക്ഷിച്ചശേഷം ഇവര്‍ വളഞ്ഞു. ആ ഓപ്പറേഷനില്‍ ആറര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിനെ മര്‍ദ്ദിച്ച് ഓടിക്കുകയും ചെയ്തു. ജോ മോനും കൂട്ടാളികളും കവര്‍ച്ചാ മുതല്‍ തുല്യമായി പങ്കിട്ടെടുത്ത് അടിച്ചുപൊളിച്ചു. പണം നഷ്ടപ്പെട്ട യുവാവ് പൂന്തുറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും പിടിക്കപ്പെട്ടില്ല. ഇതിന് ശേഷം പുതുവഴികളിലൂടെ നീങ്ങി.
നഗരത്തില്‍ മുമ്പ് അനാശാസ്യമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുമായി ജോമോനും സുഹൃത്തുക്കളും അടുത്തു. അവരേയും സംഘത്തില്‍ അംഗങ്ങളാക്കി. കുഴല്‍പ്പണ കവര്‍ച്ച കേസില്‍ കൂട്ടാളികളായിരുന്ന രഞ്ജിത്ത്, അന്‍വര്‍, ജെയ്‌സണ്‍ എന്നിവരുടെ സ്ത്രീ സുഹൃത്തുക്കളായിരുന്നു ഉഷ , ലത , മഞ്ജു എന്നിവര്‍. നഗരത്തിന്റെ പലസ്ഥലങ്ങളിലുള്ള ഇവരെ കവടിയാര്‍ നന്തന്‍കോട് നളന്ദ ജംഗ്ഷനു സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചാണ് തട്ടിപ്പ് വിപുലമാക്കി. റോഡരികില്‍ ഹോം നഴ്‌സിങ് സര്‍വീസെന്ന ബോര്‍ഡ് കണ്ട് വരുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പരുമെഴുതി രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കും. വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.
അസുഖക്കാരായ മാതാപിതാക്കളെ പരിചരിക്കാനും മറ്റും ഹോംനഴ്‌സുമാരെ തേടിവന്നവര്‍ പണവും പ്രതാപവുമുള്ളവരാണെന്ന് കണ്ടാല്‍ ജീവനക്കാരെന്ന വ്യാജേനയിരിക്കുന്ന തട്ടിപ്പുകാരികള്‍ ഉടന്‍ അവരെ കൈയിലെടുക്കും. അവിവാഹിതരോ സ്ത്രീ വിഷയത്തില്‍ തല്‍പ്പരരോ ആണെങ്കില്‍ അവരെ ചതിക്കുഴിയില്‍ വീഴ്ത്തും. മദ്യം നല്‍കി വശീകരിച്ച ശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തും. അവരുടെ പക്കലുള്ള പണവും സ്വര്‍ണവും തട്ടിയെടുക്കും. അപ്പോള്‍ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ മട്ട് മാറും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. അതില്‍ വഴങ്ങില്ലെന്ന് കണ്ടാല്‍ സംഘത്തിലുള്ളവര്‍ക്ക് സൂചന നല്‍കും. ഉടന്‍ ജോമോനും ടീമും പ്രത്യക്ഷപ്പെട്ട് വിരട്ടും.വേണ്ടി വന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കും. മര്‍ദ്ദനത്തിനും കവര്‍ച്ചയ്ക്കും ഇരകളാകുന്ന പലരും മാനക്കേട് ഭയന്ന് ചോദിക്കുന്നതെല്ലാം കൊടുത്ത് സ്ഥലം വിടും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധിപേരുടെ പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും കവര്‍ന്ന സംഘത്തെ കുടുക്കിയത് ഇരകളിലൊരാളുടെ പരാതിയിലാണ്. തന്റെ പേരും വിലാസവും പുറത്തുവിടില്ലെന്ന് പൊലീസ് നല്‍കിയ ഉറപ്പ് വിശ്വസിച്ച് തലസ്ഥാനവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് വാടക വീട് റെയ്ഡ് ചെയ്ത് പൊലീസ് ആഴ്ചകള്‍ക്ക് മുമ്പ് ജോമോന്‍ ഒഴികെയുള്ളവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒളിത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ജോമോനെ പൊലീസ് പൊക്കിയത്
https://www.facebook.com/Malayalivartha