വടകര റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ കൊണ്ടിട്ട സംഭവം; മൂന്ന് പേര്‍ പിടിയില്‍

വടകര റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. അഴിയൂര്‍, ചോറോട് ,കോട്ടക്കല്‍ സ്വദേശികളായ സാജിര്‍, അറാഫത്ത്, നസീഹ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ട്രെയിന്‍ അട്ടിമറിക്കാനായിരുന്നില്ല തങ്ങളുടെ ശ്രമം മറിച്ച് സ്‌കൂട്ടര്‍ ഉടമയോടുള്ള വിരോധം തീര്‍ക്കാനാണ് സ്‌കൂട്ടര്‍ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി. ഇവരെ തെളിവെടുപ്പിനായി ഇന്ന് സംഭവ സ്ഥലത്ത് കൊണ്ടുപോകും.
ഈ മാസം 21 ന് രാത്രിയായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. 11 മണിക്ക് ശേഷം കടന്നു പോയ ട്രെയിന്‍ പാളത്തിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്.സംഭവത്തെത്തുടര്‍ന്ന് രാത്രി അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























