വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കെ എം മാണിയുടെ പേരില്ല! എന്നിട്ടും...

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതിയില്‍ മുന്‍ മന്ത്രി കെ എം മാണിക്കും വികെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന ആരോപണം വസ്തുതകള്‍ വളച്ചൊടിച്ച് പാലക്കാട് വിജിലന്‍സ് എസ്.പി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു മന്ത്രിമാരുടെയും പേരുകള്‍ പറഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതിയെ കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്.
എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിലെ ഹയര്‍ ലവല്‍ കറപ്ഷന്‍ എന്ന പാരഗ്രാഫില്‍ പൊതുമരാമത്ത്, ധനമന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അഴിമതി പണം എത്തിയിരുന്നതായി സംശയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം മന്ത്രിമാരുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. കെ എം മാണിയുടെ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പില്‍ അഴിമതി വ്യാപകമാണെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജി. സുധാകരന്‍ മന്ത്രിയായ വേളയില്‍ പൊതുമരാമത്ത് വകുപ്പില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തി. എന്നാല്‍ ഇപ്പോഴും അഴിമതി വ്യാപകമാണ്. അതിന്റെ പേരില്‍ ധനമന്ത്രി തോമസ് ഐസക്കിനെ എങ്ങനെയാണ് കുറ്റപ്പെടുത്തുക...
ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരിലാണ് കെ എം മാണിക്കെതിരെ മാധ്യമങ്ങള്‍ വാളെടുത്തത്. മാണിക്കെതിരെ ആരോപണം ഉണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ മറുപടി. അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
വകുപ്പു ഉദ്യോഗസ്ഥരുടെ അനുമതിയോടെ കരാര്‍ തുക 100 മുതതല്‍ 300 ശതമാനം വരെ ഉയര്‍ത്താറുണ്ടെന്നായിരുന്നു പാലക്കാട് വിജിലന്‍സ് എസ്പിയുടെ കണ്ടെത്തല്‍....
https://www.facebook.com/Malayalivartha