നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നടന്‍ പ്രേംകുമാര്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

പ്രശസ്ത സിനിമാ നടന്‍ പ്രേംകുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട മൂന്നുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ കച്ചേരി നടയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് നടന്‍ പ്രേംകുമാറിനടക്കം മൂന്നുപേര്‍ക്ക് പരുക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പ്രേംകുമാറിന്റെ കാര്‍ നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പുറകിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു.
ബൈക്ക്, കാര്‍ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംകുമാറിനടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha

























