അഭിഭാഷകര്‍ തെരുവുനായ്ക്കളെപ്പോലെ അക്രമം നടത്തുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരെ വീണ്ടും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. കേരളത്തില്‍ യാതൊരു വിശദീകരണവുമില്ലാതെ ആക്രമണം നടത്തുന്നത് രണ്ട് വിഭാഗമാണ്. അതില്‍ ഒന്ന് തെരുവുനായകളും മറ്റൊന്ന് അഭിഭാഷകരുമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. തൃശ്ശൂരില്‍ നടന്ന മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സെബാസ്റ്റ്യന്‍ പോള്‍ അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.
യാതൊരു വിശദീകരണത്തിനും ഇടനല്‍കാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാല്‍, തെരുവുനായകള്‍ക്ക് ചികിത്സയുണ്ട്. വന്ധ്യംകരണമാണ് അവയ്ക്കുള്ള ചികിത്സ. ചിലയിടങ്ങളില്‍ ആക്രമണകാരികളായ തെരുവുനായകളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍ ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























