ജേക്കബ് തോമസ് മാറേണ്ടത് കെ എം മാണിയുടെയും കെ ബാബുവിന്റെയുമൊക്കെ ആവശ്യം: വി എസ്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വി എസിന്റെ പിന്‍തുണ തുടരുന്നു. ചില ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഉണ്ടെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണ്. അദ്ദേഹത്തെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയേണ്ടത് കെ എം മാണിയെയും കെ ബാബുവിനെയും പോലെയുള്ള ചിലരുടെ ആവശ്യമാണെന്നും വി എസ് പറഞ്ഞു. ഒപ്പം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ദുരുദ്ദേശപരമാണെന്നും ഈ കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കും. കോടതികളിലെ മാധ്യമ വിലക്കിനെതിരെ ഇടപെടുമെന്നും വി എസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























